ജിദ്ദ: എറണാകുളം മുതൽ കന്യാകുമാരി വരെയുള്ള ജില്ലകളിലെ ജിദ്ദ പ്രവാസികളുടെ പുതുതായി രൂപവത്കരിച്ച പൊതുകൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) ഭാരവാഹികൾ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ സന്ദർശിച്ചു. സംഘടനയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഭാരവാഹികൾ കോൺസൽ ജനറലിന് വിശദീകരിച്ചു കൊടുത്തു.
കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ പൊതുപ്രവർത്തനങ്ങൾക്കും ജെ.ടി.എയുടെ പിന്തുണ വാഗ്ദാനം ചെയ്തു. കോൺസുലേറ്റ് ആവിഷ്കരിച്ചിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം നടത്താനുള്ള ജെ.ടി.എയുടെ ഉദ്യമത്തെയും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കായുള്ള ലക്ഷ്യങ്ങളെയും കോൺസൽ ജനറൽ പ്രത്യേകം ശ്ലാഘിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജെ.ടി.എ ഭാരവാഹികളായ അലി തേക്കുതോട്, മാജ സാഹിബ് ഓച്ചിറ, റാഫി ബീമാപ്പള്ളി, നസീർ വാവക്കുഞ്ഞ്, മുഹിയുദ്ദീൻ സിറാജ്ജുദ്ദീൻ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.