ജുബൈല്‍: ഫുട്ബാൾ കൂട്ടായ്മയായ ജുബൈല്‍ എഫ്.സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബാൾ മേളക്ക് അറീന സ്റ്റേഡിയത്തില്‍ തുടക്കം. ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷെൻറ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. മേളയുടെ കിക്കോഫ് സാമൂഹിക പ്രവര്‍ത്തകനും അല്‍ മുസൈന്‍ കമ്പനി സി.ഇ.ഒയുമായ ബജ്പേ സകരിയ നിർവഹിച്ചു. പ്രവാസികളുടെ ആരോഗ്യ-ശാരീരിക മേന്മക്ക് കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ബജ്പേ സകരിയ പറഞ്ഞു.
ജുബൈല്‍ എഫ്.സി പ്രസിഡൻറ് ഷജീർ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് മുജീബ് കളത്തില്‍, റഫീഖ് കൂട്ടിലങ്ങാടി (സിഫ്കോ), ഡിഫ ഭാരവാഹികളായ ആൻഡ്രൂസ്, ഖലീൽ കൊണ്ടോട്ടി എന്നിവരും ജുബൈലിലെ ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. നാട്ടില്‍ നിന്നെത്തിയ പ്രമുഖ റഫറി ജവാന് നാസര്‍ കോഴിക്കോട്, ഹനീഫ ചേളാരി, അജ്മല്‍, ശിഹാബ് എന്നിവര്‍ കളി നിയന്ത്രിച്ചു. ക്ലബ് സെക്രട്ടറി ഇല്യാസ്, ടൂർണമെൻറ് കമ്മിറ്റി കൺവീനർ സബാഹ്, ഷാഫി, ജാനിഷ്, മിഥുൻ, റഫ്സൽ, സുഹൈൽ, റിഫാഷ്, മുസ്തഫ, ഫെബിൽ, അജിൻ, ഷബാസ്, സുഹൈൽ കടലുണ്ടി, സച്ചിൻ, നബീൽ, ജലീൽ, ഷാഫി, മനാഫ്, റിഷാദ്, ഹെഗൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.