ജുബൈൽ: കെ.എം.സി.സി ജുബൈൽ ഘടകം നാട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചുപോയവരും അവധിക്ക് നാട്ടിലുള്ളവരുമായ പ്രവർത്തകരുടെ സംഗമമാണ് കോഴിക്കോട് ചാലിയം കൊത്താലാത്ത് അവന്യൂവിൽ നടന്നത്. ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഫാത്തിമ തഹ്ലിയ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ജാഫർ തേഞ്ഞിപ്പാലം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച തങ്ങളുടെ മുൻ പ്രവർത്തകരായ ആബിദ് വാടകയിൽ, ബഷീർ ഒട്ടുമ്പുറം (താനൂർ നഗരസഭ), കണ്ണിയൻ അബൂബക്കർ (മഞ്ചേരി നഗരസഭ), ബഷീർ ആനകയം (മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്), റൂബിയ റഹ്മാൻ (ആനകര പഞ്ചായത്ത് വൈസ് പ്രസിഡൻറ്) എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഉസ്മാൻ ഒട്ടുമ്മൽ, അഷ്റഫ് ചെട്ടിപ്പടി, ബാവക്ക പള്ളിക്കൽ ബസാർ, കുട്ടി എടപ്പാൾ എന്നിവർ ഉപഹാരങ്ങൾ നൽകി. കടലുണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.എ. കാസിം, കടലുണ്ടി പഞ്ചായത്ത് മെംബർ ഇമ്പിച്ചിക്കോയ, ഉസ്മാൻ ഒട്ടുമ്മൽ, ബാപ്പു തേഞ്ഞിപ്പാലം എന്നിവർ സംസാരിച്ചു.
മജീദ് ബാവ ചാലിയം, ബഷീർ വെട്ടുപാറ, ഇഖ്ബാൽ പള്ളിക്കൽ ബസാർ, റാഫി കൂട്ടായി, ഫിറോസ് തിരൂർ എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന കലാവിരുന്നിൽ ബാപ്പു തേഞ്ഞിപ്പാലം, ഐഫ ഷെറിൻ, സഫ, നിലോഫർ ജാഫർ, ടി.പി. കബീർ, റാഫി കൂട്ടായി എന്നിവർ ഗാനം ആലപിച്ചു. ബഷീർ ബാബു കൂളിമാട് സ്വാഗതവും ശാമിൽ ആനികാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.