ജുബൈൽ/കായംകുളം: ‘ക്രോൺസ് ഡിസീസ്’ എന്ന അപൂർവ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി മുകേഷിന് ജുബൈൽ ഒ.ഐ.സി.സി കാരുണ്യ സ്പർശം പദ്ധതിയുടെ ചികിത്സ സഹായം കെ.പി.സി.സി രാഷ്ട്രയകാര്യ സമിതി അംഗം അഡ്വ. എം. ലിജു കൈമാറി. ക്രോൺസ് ഡിസീസ് രോഗത്തിന് ലക്ഷങ്ങൾ വിലവരുന്ന ഇൻജക്ഷനെടുത്ത് അണുബാധ നിയന്ത്രിച്ചാൽ മാത്രമേ ചികിത്സ തുടരാൻ കഴിയൂ.
ജീവിക്കാൻ മറ്റു മാർഗമില്ലാതെ വന്നതോടെ രോഗം അവഗണിച്ച് ഓട്ടോ ഓടിക്കാൻ പോകുന്ന മുകേഷിന്റെ ദുരവസ്ഥ മനസ്സിലാക്കിയ അഡ്വ. എം. ലിജുവാണ് ദയനീയാവസ്ഥ ജുബൈൽ ഒ.ഐ.സി.സിയുടെ ശ്രദ്ധയിൽപെടുത്തിയത്. ഭീമമായ ചികിത്സ ചെലവുമൂലം താമസിക്കുന്ന വീടുൾപ്പെടെ ജപ്തിയിലായ മുകേഷിന് 50,000 രൂപയാണ് സഹായമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.