ജിദ്ദ: പുതിയ കെ.പി.സി.സി പ്രസിഡൻറായി നിയമിതനായ കെ. സുധാകരെൻറ സ്ഥാനലബ്ധിയിൽ ജിദ്ദ ഒ.ഐ.സി.സി കണ്ണൂർ ജില്ലകമ്മിറ്റി കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്ളാദം പ്രകടിപ്പിച്ചു.
ചടങ്ങിൽ പ്രസിഡൻറ് ലത്തീഫ് മകേരി അധ്യക്ഷതവഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡൻറ് സക്കിർ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സേവനകേന്ദ്രം കൺവീനർ അലി തേക്കുതോട്, ഗ്ലോബൽ കമ്മിറ്റിയംഗം മുജീബ് മുത്തേടത്ത്, കണ്ണൂർ ജില്ല ഭാരവാഹികളായ പ്രവീൺ എടക്കാട്, രാധാകൃഷ്ണൻ കാവുമ്പായി, റഫീഖ് മൂസ തുടങ്ങിയവർ സംസാരിച്ചു.നൗഷിർ ചാലാട് സ്വാഗതവും അനിൽകുമാർ ചക്കരക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.