കഅ്​ബയെ പുതിയ കിസ്​വ അണിയിച്ചു

മക്ക: വിശുദ്ധ കഅ്​ബയെ പുതിയ കിസ്​വ അണിയിച്ചു. പതിവുപോലെ ദുൽഹജ്ജ്​ ഒമ്പതിന് രാവിലെയാണ്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസിയുടെ മേൽനോട്ടത്തിൽ പുതിയ കിസ്​വ കഅ്​ബയെ പുതപ്പിച്ചത്​. കിസ്​വ മാറ്റുന്നതി​​​​​െൻറ മുന്നോടിയായി ഞായറാഴ്​ച വൈകുന്നേരം തന്നെ പഴയ കിസ്​വയിലെ സ്വർണം കൊണ്ട്​ ആലേഖനം ചെയ്​ത ഖുർആൻ ലിപികൾ എടുത്തുമാറ്റുന്ന ജോലികൾ ആരംഭിച്ചിരുന്നു.

സുബ്​ഹ്​ നമസ്​കാരത്തിനു ശേഷമാണ്​ കഅ്​ബയെ പുതിയ കിസ്​വ  പുതപ്പിക്കുന്ന ജോലികൾ ആരംഭിച്ചതെന്ന്​ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്ലക്​സ് മേധാവി അഹ്​മദ്​ അൽമൻസൂരി പറഞ്ഞു. നാല്​ ഭാഗങ്ങളോട്​ കൂടിയതാണ്​ കിസ്​വ. വാതിൽ വിരിയുമുണ്ട്​. 16 കഷ്​ണങ്ങളോട്​ കൂടിയതാണ്​ കിസ്​വയുടെ ബെൽറ്റ്​. ഏകദേശം 670 കിലോ ശുദ്ധ പട്ടിലാണ്​ നെയ്​തെടുക്കുന്നത്​. 120 കിലോ സ്വർണത്തി​െൻയും 100 കിലോ വെള്ളിയുടെയും നൂലുകൾ ഉപ​യോഗിക്കുന്നുണ്ട്​. സ്വദേശികളും വിദേശികളുമായ വിദഗ്​ധരായ 200 പേരുടെ കരവിരുതിനാലാണ്​ കിസ്​വ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്​ മണിക്കൂർ സമയമെടുത്താണ്​ കഅ്​ബയെ പുതിയ കിസ്​വ അണിയിച്ചത്​.

Tags:    
News Summary - kaaba- kiswa-hajj-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.