ജിദ്ദ: ഹജ്ജിന് മുന്നോടിയായി കഅ്ബയുടെ മൂടുപടം (കിസ്വ)യുടെ താഴത്തെ ഭാഗം ഉയർത്തിക്കെട്ടി. ഏകദേശം മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്വയുടെ നാല് വശങ്ങളിലും അടിഭാഗം കിങ് അബ്ദുൽ അസീസ് കിസ്വ നിർമാണ കേന്ദ്രത്തിലെ വിദഗ്ധർ ഉയർത്തിക്കെട്ടിയിരിക്കുന്നത്. മൂടുപടം മാറിയ ഭാഗത്ത് രണ്ട് മീറ്റർ വീതിയുള്ള വെളുത്ത കോട്ടൺ തുണി കൊണ്ട് മറച്ചിട്ടുണ്ട്.
കിസ്വയുടെ വൃത്തിയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനാണ് പതിവുപോലെ ഹജ്ജിന് അതിെൻറ അടിഭാഗം ഉയർത്തികെട്ടുന്നത്.
എല്ലാവർഷവും ഹജ്ജിനോടടുത്ത ദിവസങ്ങളിൽ കിസ്വ ഉയർത്തിക്കെട്ടുകയും കർമങ്ങൾ അവസാനിച്ച് തീർഥാടകർ തിരിച്ചുപോകുകയും ചെയ്താൽ താഴ്ത്തിയിടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.