കഅ്​ബയെ പുതിയ കിസ്​വ പുതപ്പിച്ചു

ജിദ്ദ: കഅ്​ബയെ പഴയത്​ മാറ്റി പുതിയ കിസ്​വ പുതപ്പിച്ചു. ബുധനാഴ്​ച വൈകീട്ടാണ്​ ആരോഗ്യ മുൻകരുതൽ പാലിച്ച്​ കിസ്​വ ഫാക്​ടറിയിലെ ജോലിക്കാർ പുതിയ കിസ്​വ പുതച്ചിച്ചത്​.

അതത്​ വർഷം അറഫാദിനത്തിലാണ്​ കഅ്​ ബയെ പുതിയ കിസ്​വ പുതപ്പിക്കാറെങ്കിൽ ഇത്തവണ ഒരു ദിവസം നേ​രത്തെയാണ്​ ചടങ്ങ്​ നടന്നത്​. ദുൽഹജ്ജ്​ ഒന്നിന്​ സൽമാൻ രാജാവിന്​ വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലാണ്​ കഅ്​ബയുടെ മുതിർന്ന പരിപാലകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക്​ കിസ്​വ കൈമാറിയത്​. കറുത്ത ചായം പൂശിയ കിസ്​വ ശുദ്ധമായ 670 കിലോ പട്ടിലാണ്​ നിർമിച്ചത്​.

ഉയരം 14​ മീറ്ററാണ്​.മുകളിൽ​ മൂന്നിലൊന്ന്​ ഭാഗം താഴെയായി​ നാലു ഭാഗവും ചുറ്റി 95 ​സ​െൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള പട്ടയുണ്ട്​. ചുറ്റും ഖുർആനിക സൂക്തങ്ങൾ ആലേഖനം ചെയ്​തു നെയ്​തെടുത്ത 16 ചതുര തുണി കഷ​ണങ്ങളുണ്ട്​. ഒാരോ ഭാഗവും മൂടുന്നത്​​ നാല് വലിയ​ കഷ​ണങ്ങളോട്​ കൂടിയാണ്​​. അഞ്ചാമതൊരു കഷ​ണം കഅ്​ബയുടെ വാതിൽ വിരിയാണ്​. 

Tags:    
News Summary - Kaaba was covered with a new kiswah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.