ജിദ്ദ: കാളികാവ് പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ മദീനയിലേക്ക് ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു, മസ്ജിദുന്നബവി, ബദർ, ഉഹ്ദ്, ഖന്ദഖ് എന്നിവക്ക് പുറമേ ജബൽ റുമാത്ത്, പ്രവാചകൻ ഇരുന്ന ഗുഹ (മിഹ്റാസ്), ഉഹ്ദ് യുദ്ധശേഷം പ്രവാചകൻ നമസ്കരിച്ച പള്ളി (മസ്ജിദ് ഫസഹ്), ജബൽ ജൂർഫ് (ദജ്ജാൽ മല), മസ്ജിദ് ഖുബ, മസ്ജിദ് കിബിലതൈൻ, പ്രവാചകൻ സുജൂദ് ചെയ്ത ഗുഹ (ഗാർ സജദ) മസ്ജിദ് നൂർ, ഹജീം കിണർ, ഈത്തപ്പന തോട്ടം, ബീർ ഗർസ് (പ്രവാചകന്റെ ജനാസ കുളിപ്പിക്കാൻ വെള്ളം എടുത്ത കിണർ) തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു.
യാത്രയിൽ ഇസ്ലാമിക ചരിത്രത്തെ ആസ്പദമാക്കി ക്വിസ് പരിപാടിയും നടന്നു. ക്വിസിൽ വിജയികളായ സിദ്ദീഖ് എളങ്കൂർ, സുലൈമാൻ, റഹീന യൂനസ് എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു. യാത്രക്ക് പഞ്ചായത്ത് കെ.എം.സി.സി നേതാക്കളായ മുഹ്ളർ തങ്ങൾ, ശിഹാബ്, സിറാജ്, കെ.കെ. ഉമ്മർ, സാജിദ് ബാബു, വി. സുലൈമാൻ, അനസ് മേലേതിൽ, ഷഫീഖ് ചാത്തോലി, അബ്ദുൽ സലാം നീലേങ്ങാടൻ, അസീസ് അയ്യറാലി, മുജ്ത്തബ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.