റിയാദിലെ ‘കല്ലുമ്മൽ കൂട്ടായ്‌മ’ ഓണാഘോഷത്തിൽ പ​ങ്കെടുത്തവർ

റിയാദിലെ ‘കല്ലുമ്മൽ കൂട്ടായ്‌മ’ ഓണം ആഘോഷിച്ചു

റിയാദ്: വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ബത്​ഹയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ കല്ലുമ്മൽ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേർന്ന് റിയാദ്​ സുലൈ എക്സിറ്റ് 18-ലെ ജാസാഫോൺ ഇസ്തിറാഹയിൽ നടന്ന ഓണാഘോഷത്തിൽ കുടുംബാംഗങ്ങൾ തയ്യാറാക്കിയ 28-ഓളം വിഭവങ്ങളാണ് സദ്യക്ക് ഒരുക്കിയത്. ബാസ്‌ക്കറ്റ്‌ബാൾ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ വിവിധ വിനോദമത്സരങ്ങളും കുടുംബങ്ങൾക്കായി അരങ്ങേറി. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ഉമർ മലപ്പുറം, അഷ്‌റഫ് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്​തു.

അബ്​ദുറഹ്​മാൻ തരിശ് അധ്യക്ഷത വഹിച്ചു. റഫ്സാൻ സ്വാഗതവും ആദിൽ മാട്ട നന്ദിയും പറഞ്ഞു. എസ്​.പി. ഷഫീഖ്, ഫൈസൽ പാഴൂർ എന്നിവർ സംസാരിച്ചു. നവാസ് കണ്ണൂർ, ബാവ ഇരുമ്പുഴി, റിനീഷ് കുടു, പ്രജീഷ് വിളയിൽ, വൈശാഖ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസ് പരിപാടികളും അരങ്ങേറി. ചെറിയാപ്പു മലപ്പുറം, സാഹിർ, ജസീം, അനീസ് പാഞ്ചോല, ഷബീർ മേൽമുറി, മൻസൂർ പകര, ജാഫർ ചെറുകര, നൗഷാദ് ഇന്ത്യനൂർ, ജാനിസ്, ശൗലിഖ് എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി.

 വിശ്രമസമയങ്ങളിൽ ബത്​ഹയിലെ കോൺക്രീറ്റ്​ ബാരിക്കേഡുകൾക്ക്​ (കല്ലുകൾ) മുകളിൽ ഇരുന്ന്​ സമയം ചെലവഴിക്കുന്നവരുടെ കൂട്ടായ്​മയാണ്​ റിയാദിലെ ‘കല്ലുമ്മൽ കൂട്ടായ്‌മ’. ജോലിസ്ഥലത്തെ മാനസിക പ്രശ്നങ്ങൾ, കുടുംബ ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം മറന്ന് വൈകുന്നേരങ്ങളിൽ എല്ലാദിവസവും ബത്​ഹയിലെ ഈ കല്ലുകളിൽ ഇവർ ഒന്നിച്ചുകൂടുന്നു. റൂമുകളിൽ ഒറ്റക്ക്​ ഇരിക്കുമ്പോൾ പലവിധ ചിന്തകൾ മനസിനെ അലങ്കോലപ്പെടുത്താറുണ്ട്. മാനസിക സമ്മർദം പ്രവാസികളുടെ ജീവിതത്തിൽ അധികമാകാറുണ്ട്. ഈ ചിന്തകൾ മാറ്റിവെച്ച് പരസ്പര സഹകരണവും സന്തോഷവും പങ്കിടാനാണ് ഇവർ ഇവിടെ എത്തുന്നത്.

രസകരമായ സംഭാഷണങ്ങൾ, പഴയ ഓർമകളുടെ തുറക്കലുകൾ, പുതിയ രാഷ്​ട്രീയവും കായികവുമായ ചർച്ചകൾ രാത്രി ഒരുമണി വരെ നീണ്ടുനിൽക്കും. അവധി ദിവസങ്ങളിൽ ഇത് പിന്നേയും വൈകും. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരായിട്ടും ഈ കൂട്ടായ്മയിൽ എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സംവേദനവും സന്തോഷവുമാണ്. കേരളത്തി​െൻറ നാടൻ ശൈലിയിൽ നടക്കുന്ന സംഭാഷണങ്ങളിൽ ഓരോരുത്തർക്കും പുതിയ കരുത്തും പ്രചോദനവുമാണ് ഓരോ ദിവസവും ലഭിക്കുന്നത്.

Tags:    
News Summary - kallummal kootayma riyadh onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.