മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളികളായ ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് ഹജ്ജ് സെൽ രൂപവത്കരിച്ചു. ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുന്ന ഇന്ത്യൻ ഹാജിമാർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുക എന്ന മുഖ്യമായ ലക്ഷ്യം മുൻനിർത്തിയാണ് സെൽ പ്രവർത്തിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രോഗികൾക്ക് ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ നൽകുക, ചികിത്സ സംബന്ധമായ കാര്യങ്ങൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചുകൊടുക്കുക, ഭക്ഷണം, മറ്റു സൗകര്യങ്ങൾ സാധ്യമായ രീതിയിൽ ക്രമീകരിക്കുക, ഡിസ്ചാർജ് സമയത്ത് മരുന്നുകൾ അടക്കം വേണ്ട സൗകര്യങ്ങൾ ഏകോപിപ്പിക്കുക, രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക എന്നിവയാണ് കെ.എ.എം.സിയുടെ മുഖ്യ പ്രവർത്തനങ്ങൾ.
ഓരോ വാർഡിലും രണ്ടു ഷിഫ്റ്റുകളിലുമായി 21 പേർ പ്രവർത്തിക്കുന്നു. കാർഡിയോളജി, ജനറൽ സർജറി, ന്യൂറോളജി, എൻഡോസ്കോപ്പി, നെഫ്രോളജി, ഓങ്കോളജി, ഹെമറ്റോളജി എന്നീ വിഭാഗങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ സേവനം ലഭ്യമാണ്. ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ: ഷഫീക് കരുനാഗപ്പള്ളി (056 122 7528), അൻഫാസ് (053 088 3060), അബ്ദുൽ സലാം (055 469 6950), അബ്ദുൽ റഷീദ് (053 745 7721), മുഹമ്മദ് ഷമീം നരിക്കുനി (0558644302), ജിൻസിൽ കുറ്റ്യാടി (0592008964).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.