മക്ക: കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
മക്ക ഹുസൈനിയയിലെ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം പേർ പങ്കെടുത്തു.
എക്സി. അംഗങ്ങളായ ജൈസ് ഓച്ചിറ ,ഷെബിൽ പെരിന്തൽമണ്ണ, നിസാം വളാഞ്ചേരി, ഷബീർ കരുനാഗപ്പള്ളി, മിഫാസ് കുണ്ടായി, മുഹമ്മദ് ഷമീം നരിക്കുനി എന്നിവർ നേതൃത്വം നൽകി. ജിൻസിൽ കുട്ട്യാടി, സാദിഖ് മേലാറ്റൂർ എന്നിവർ റമദാൻ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.