റിയാദ്: കണ്ണൂർ ജില്ല കെ.എം.സി.സി കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച ‘തസ്വീദ്’ കാമ്പയിൻ പുരോഗമിക്കുന്നു. ആറുമാസം നീളുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ബാഡ്മിൻറൺ ടൂർണമെൻറ് ഈ മാസം 16, 17 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിഡ്ലീസ്റ്റിലെ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി 300ഓളം അന്തർദേശീയ ബാഡ്മിന്റൺ കളിക്കാർ മാറ്റുരക്കുന്ന ടൂർണമെന്റ് റിയാദ് എക്സിറ്റ് 18ലുള്ള ഗ്രീൻ റിക്രിയേഷൻ ക്ലബിൽ നടക്കും. വിവിധ കാറ്റഗറികളിലാണ് മത്സരം. ആകർഷകമായ സമ്മാനങ്ങളും ട്രോഫികളും വിജയികൾക്ക് സമ്മാനിക്കും.
സമൂഹത്തിെന്റ ഉയർച്ചയും സജീവ പങ്കാളിത്തവും ലക്ഷ്യമാക്കി വിവിധ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. കാമ്പയിൻ മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നിസീർ നല്ലൂരാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ 11 മണ്ഡലങ്ങളെയും പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. 2,500ലധികം കുട്ടികളെ പങ്കെടുപ്പിച്ച് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു.
അന്താരാഷ്ട്ര െട്രയിനർ റാഷിദ് ഗസ്സാലി സംഘടന പ്രവർത്തകരുടെയും പ്രഫഷനലുകളുടെയും ജീവിത കാഴ്ചപ്പാടുകൾ ഉയർത്തുക ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കോഴ്സിെൻറ കൺവോക്കേഷൻ ഫെബ്രുവരി 14ന് റിയാദിൽ കാമ്പയിെൻറ ഭാഗമായി നടക്കും. സിംസാറുൽ ഹഖ് ഹുദവി, ഹുസൈൻ മടവൂർ, കെ.എം. ഷാജി എന്നിവർ പങ്കെടുക്കുന്ന ഐക്യസമ്മേളനവും റിയാദിലെ 50 ബിസിനസുകാർ പങ്കെടുക്കുന്ന ‘ബിസിനസ് മീറ്റും’ ഇതോടൊപ്പം നടക്കും. മാർച്ച് ഏഴിന് ഇഫ്താർ മീറ്റ് നടത്തും.
കാമ്പയിന്റെ സമാപന പരിപാടിയായി ഏപ്രിലിൽ ദേശീയ, സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കുന്ന കണ്ണൂർ ഫെസ്റ്റ് റിയാദിൽ നടത്തും. കണ്ണൂരിന്റെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിപുലമായ പരിപാടിയായിരിക്കും കണ്ണൂർ ഫെസ്റ്റ് എന്നും ഭാരവാഹികൾ പറഞ്ഞു.
ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നുള്ള 11 നിർധരരായ പെൺകുട്ടികളുടെ സമൂഹ വിവാഹം കണ്ണൂരിൽ വെച്ച് നടത്തും. വാർത്തസമ്മേളനത്തിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പെരുമ്പ, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി.ടി.പി. മുക്താർ, പ്രസിഡൻറ് അൻവർ വാരം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.