ദമ്മാം: കേരളത്തിലെ തന്നെ ഏറ്റവും വലിയ കാരുണ്യ കേന്ദ്രമായ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് സൗദി നാഷനൽ കമ്മിറ്റി രൂപവത്കരിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ ദമ്മാം (പ്രസി.), ഇസ്മാഈൽ മുണ്ടക്കുളം ജിദ്ദ (ജന. സെക്ര.), മാളിയേക്കൽ സുലൈമാൻ മക്ക (ട്രഷ.), ഫൈസൽ ബാബു ഖുൻഫുദ (ഓർഗ. സെക്ര.), റഹ്മത്ത് അലി എരഞ്ഞിക്കൽ ജിദ്ദ (കോഓഡിനേറ്റർ), കെ.കെ മുഹമ്മദ് കൊണ്ടോട്ടി ജിദ്ദ, കോയാമു ഹാജി റിയാദ്, കബീർ കൊണ്ടോട്ടി ദമ്മാം, ഷെരീഫ് ചോലമുക്ക് ഖത്വീഫ്, സി.എസ്. സുലൈമാൻ ഹാജി മക്ക, ഗഫൂർ വാവൂർ ജിസാൻ, ഷറഫു പാലീരി യാംബു (വൈസ് പ്രസിഡൻറുമാർ), മുനീർ വാഴക്കാട് റിയാദ്, അഷ്റഫ് കല്ലിൽ യാംബു, ബീരാൻകുട്ടി നീറാട് വാദി ദവാസിർ, സി.സി. റസാഖ് ജിദ്ദ, നഫ്സൽ മദീന, ഫജറു സ്വാദിഖ് അബഹ, മുഹമ്മദ് ഷാ ത്വാഇഫ് (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
അഡ്വൈസറി ബോർഡ് ചെയർമാൻ മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കൊടപ്പനക്കൽ തറവാട്ടിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് സൗദി നാഷനൽ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.