കണ്ണൂർ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കണ്ണൂർ സ്വദേശി പ്രവീൺ കുമാർ (55) ജുബൈലിൽ മരിച്ചു. നാസർ അൽ ഹജ്‌രി കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെ ജോലിസ്ഥലത്ത് തലകറക്കം അനുഭവപെട്ടു തളർന്ന് വീണിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി ജുബൈൽ അൽമന ആശുപത്രിയിൽ എത്തിച്ചു.

ബോധം തിരിച്ചു കിട്ടിയ പ്രവീൺകുമാർ ചികിൽസിച്ച ഡോക്ടറുമായി അൽപനേരം സാധാരണ പോലെ സംസാരിക്കുകയുണ്ടായി. സംഭാഷണത്തിനിടെ അപസ്മാരം വരികയും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ ഷൈനി ജുബൈലിൽ ഉണ്ട്. ഏക മകൾ കൃഷ്ണപ്രിയ മണിപ്പാലിൽ മെഡിസിന് പഠിക്കുന്നു. മൃതദേഹം അൽമന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഏവർക്കും സുപരിചിതനായ പ്രവീൺ കുമാറിന്റെ വിയോഗം ജുബൈൽ മലയാളി സമൂഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തി.

Tags:    
News Summary - Kannur native died in jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.