ദമ്മാം: ദമ്മാമിൽനിന്ന് അവധിക്കു നാട്ടിലേക്ക് പോയ കണ്ണൂർ സ്വദേശി കണ്ടത്തിൽ സൈദാറകത്ത് മുഹമ്മദ് ഹനീഫ (63) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 40 വർഷം ദമ്മാമിൽ പ്രവാസിയായ ഇദ്ദേഹം അഞ്ചു മാസം മുമ്പാണ് നാട്ടിലേക്ക് അവധിക്കായി പോയത്.
പ്രമേഹ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു ഇദ്ദേഹം വിദഗ്ധ ചികിത്സ നടക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ദമാമിലെ പൊതു സമൂഹത്തിനിടയില്‍ ഏറെ സമുചിതമായ ഇദ്ദേഹം വലിയ സൗഹൃദത്തിനുടമയായിരുന്നു. ആരെയും ഒരു പുഞ്ചിരിയുടെ ഹൃദയത്തിലേക്ക് ചേർത്തുപിടിക്കുന്നതിനും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ഇടപെട്ടു പ്രശനങ്ങൾ പരിഹരിക്കുന്നതിന് ശ്രമിക്കുന്നതിലൂടെ സാമൂഹിക പ്രവർത്തന രംഗത്തും അറിയപ്പെട്ടിരുന്നു.
ഭാര്യ: സൈബു, മക്കള്‍ : മാഷിദ , ശംസീറ. മരുമക്കള്‍: അബ്ദു റാസിഖ് (ജിദ്ദ), മഷൂദ് ഹസന്‍ (ദമ്മാം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.