റിയാദ്: വിദേശമണ്ണിൽ കന്നിപ്പോരാട്ടം നടത്തുന്ന സന്തോഷ്ട്രോഫി സെമി ഫൈനൽ രണ്ടാം മത്സരത്തിൽ കരുത്തരായ സർവീസസിനെ തോൽപിച്ച് കർണാടക ഫൈനലിൽ പ്രവേശിച്ചു. ആദ്യസെമിയിലെ വിജയികളായ മേഘാലയയാണ് വിജയകിരീടത്തിന് വേണ്ടിയുള്ള എതിരാളികൾ.
ആദ്യം ഒരു കോർണർ കിക്കിലൂടെ കർണാടകയുടെ വലകുലുക്കിയ സർവ്വീസസിനെതിരെ ഒരു ഫ്രീ കിക്കിലൂടെ കർണാടക സമനില നേടി. ഇരുഗോൾമുഖത്തും ടീമുകൾ ആക്രമണങ്ങൾ അഴിച്ചുവിട്ട ആദ്യ പകുതി പിന്നിടുമ്പോൾ കർണാടകത്തിനായിരുന്നു ഒരു ഗോളിന്റെ മുൻതൂക്കം. വാശിയേറിയ പോരാട്ടം മുഴുവൻ സമയം പിന്നിട്ടപ്പോൾ കർണാടകയെയാണ് ഭാഗ്യം തുണച്ചത്.
76 - മിനുട്ടിൽ മൂന്നാമത്തെ ഗോളും നേടി സർവീസസിന്റെ പരാജയം ഉറപ്പുവരുത്തി കർണാടക(3-1).സൗദി അറേബ്യയിൽ നടക്കുന്ന ചരിത്ര ഫൈനൽ മത്സരത്തിൽ നവാഗതരായ മേഘാലയയും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കർണാടകയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.