ജിദ്ദ: ഒന്നര വർഷത്തോളമായി തൊഴിലുടമയുടെ വീട്ടുകാരിൽ നിന്ന് നേരിട്ടുകൊണ്ടിരുന്ന മാനസികമായും തൊഴിൽപരമായുമുള്ള പീഡനങ്ങൾക്കൊടുവിൽ കർണാടക ഗുൽബർഗ സ്വദേശി അമീൻ സാബ് എന്ന യുവാവ് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് വെൽഫെയർ വിങ്ങിെൻറ ഇടപെടൽ മൂലം നാട്ടിലേക്ക് മടങ്ങി. ത്വാഇഫിൽ നിന്നും 300 കിലോമീറ്ററിലധികം ദൂരെ റാനിയക്കടുത്ത് സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ വിസയിലാണ് രണ്ടുവർഷം മുമ്പ് അമീൻ സാബ് ജോലിക്കെത്തിയത്.
എന്നാൽ സ്പോൺസറുടെ വീട്ടുകാരിൽ നിന്നുള്ള നിരന്തര പീഡനം കാരണം മാനസികമായി തളർന്നുപോയ അവസ്ഥയിലായിരുന്നു യുവാവ്. മാസങ്ങളോളം ശമ്പളം ലഭിക്കാതെയാണ് അവിടെ കഴിഞ്ഞുപോന്നത്. നിസ്സാര കാരണങ്ങൾ പറഞ്ഞ് പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ റൂമിൽ അടച്ചിടുകയും വ്യാജ പരാതി നൽകി പൊലീസിനെ വിളിപ്പിക്കുകയും ചെയ്യുകയായിരുന്നു. യഥാർഥ വസ്തുത മനസ്സിലാക്കിയ പൊലീസുദ്യോഗസ്ഥർ അമീൻ സാബിനെ ജോലിക്കു നിർത്തുന്നില്ലെങ്കിൽ വിസ കാൻസൽ ചെയ്തു നാട്ടിലേക്കയക്കാനാണ് തൊഴിലുടമയോട് പറഞ്ഞത്.
എന്നാൽ തൊട്ടടുത്ത ദിവസം തൊഴിലുടമ അമീൻ സാബിനെ വെറും ൈകയോടെ ത്വാഇഫിൽ കൊണ്ടുവന്ന് വിടുകയായിരുന്നു. പെരുവഴിയിലായ അമീൻ സാബ് ത്വാഇഫിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ഫോറം ജിദ്ദ കർണാടക സ്റ്റേറ്റ് വെൽഫെയർ വിങ് വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രശ്നം പരിഹരിക്കാനും അമീൻ സാബിനെ വിസ റദ്ദാക്കി നാട്ടിലയക്കാനുമായി വെൽഫെയർ വിങ് ലീഡർ മുസ്തഫ പുനച്ച (ജിദ്ദ), സാജിദ്, റഫീഖ് ബുദോളി എന്നിവർ നിരന്തരം സ്പോൺസറുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ എക്സിറ്റ് വിസ നൽകാൻ തയാറായി.
തുടർന്ന് ഇദ്ദേഹത്തെ ജിദ്ദയിലെത്തിച്ച് സുമനസ്സുകളുടെ സഹായത്തോടെ നാട്ടിലേക്കുള്ള ടിക്കറ്റും പി.സി.ആർ ടെസ്റ്റും ഏർപ്പെടുത്തി.ഒന്നരവർഷത്തെ ദുരിതപർവത്തിനു ശേഷം കഴിഞ്ഞദിവസം ജിദ്ദയിൽനിന്നും മുംബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ അമീൻ സാബിനെ യാത്രയാക്കി. ഒറ്റപ്പെട്ടും ആരും സഹായിക്കാനില്ലാതെയുമിരുന്ന സാഹചര്യത്തിൽ കൂടെനിന്ന സുഹൃത്തുക്കൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക സ്റ്റേറ്റ് ഭാരവാഹികൾക്കും നന്ദി പറഞ്ഞാണ് അമീൻ സാബ് നാട്ടിലേക്കു യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.