ജിദ്ദ: മക്ക ഹറമിൽ നൂറുക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥർ വിവിധ ഭാഗങ്ങളിൽ സേവന നിരതരായി രംഗത്തുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഹജ്റുൽ അസ്വദിനരികിലെ കാവൽകാരെൻറ ഡ്യൂട്ടി. തിക്കും തിരക്കിനുമിടയിൽ, പ്രത്യേകിച്ച് റമദാൻ^ഹജ്ജ് സീസണുകളിൽ ഇവർ ചെയ്തു കൊണ്ടിരിക്കുന്ന സേവനം ത്വവാഫിനിടയിൽ ആർക്കും കാണാതെ മുന്നോട്ടു നീങ്ങാൻ കഴിയുകയില്ല. ഹജ്റുൽ അസ്വദ് ചുംബിക്കാനും തൊടാനും വെമ്പൽ കൊള്ളുന്നവരെ തിരക്കിനിടയിൽ ഏറെ സാഹസപ്പെട്ട് നിയന്ത്രിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശരിയായ രീതി കാണിച്ചുകൊടുക്കാനും നിർദേശങ്ങൾ നൽകാനും ഹജ്റുൽ അസ്വദ് കേടുപാട് കൂടാതെ കാത്തു സൂക്ഷിക്കാനും ഇവർ പാടുപെടുന്നത് ശ്രദ്ധേയമാണ്.
ചൂടും തണുപ്പും വക വെക്കാതെ അടിതെറ്റാതെ കഅ്ബയിൽ കെട്ടിയ പ്രത്യേക കയറിെൻറ താങ്ങിലാണ് ഹജ്റുൽ അസ്വദിനനടുത്ത് അൽപം ഉയരത്തിൽ പിടിച്ചു നിന്ന് ഇവർ സേവന നിരതരാകുന്നത്. റമദാൻ, ഹജ്ജ് സീസണുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് ഹജ്റുൽ അസ്വദിനടുത്ത് വലിയ തിരക്ക് അനുഭവപ്പെടാറുള്ളത്. ഇൗ സമയങ്ങളിൽ ആളുകളെ നിയന്ത്രിക്കാൻ ഇവർക്ക് കൂടുതൽ പാടുപെടേണ്ടി വരുന്നു.
ഹജ്റുൽ അസ്വദ് ചുംബിക്കാനും തൊടാനുമെത്തുന്നവരെ നിയന്ത്രിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും മാത്രമല്ല, മറ്റുള്ളവർക്ക് കൂടി ഹജ്റുൽ അസ്വദ് ചുംബിക്കാൻ അവസരമൊരുക്കലും അവരെ സഹായിക്കലും ഇവരുടെ ജോലിയാണെന്ന് ഹറം സുരക്ഷ സേന വക്താവ് കേണൽ റാഇദ് അൽസലമി പറഞ്ഞു.
സ്ഥലത്ത് ഏതെങ്കിലും തീർഥാടകർ അബോധാവസ്ഥയിലാകുകയോ, വീഴുകയോ ചെയ്താൽ ഉടനെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും വേണം. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സേവനം മികച്ചതാക്കുന്നതിനും ഒരോ മണിക്കൂറിലും സുരക്ഷാ ഉദ്യോഗസഥരെ മാറ്റുന്നതായും ഹറം സുരക്ഷ സേന വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.