ജിദ്ദ: പ്രവാസിയായിരിക്കെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം കാവനൂർ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് അട്ടിമറി വിജയം നേടി പഞ്ചായത്ത് പ്രസിഡന്റ ആയതിനുശേഷം സൗദിയിലെത്തിയ പി.വി. ഉസ്മാന് ജിദ്ദയിൽ സ്വീകരണം നൽകി. ശറഫിയ്യ സിറ്റി കെ.എം.സി.സി ഹാളിൽ നടന്ന പി. സീതി ഹാജി അനുസ്മരണവും പി.വി. ഉസ്മാന് സ്വീകരണ പരിപാടിയും ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സിയും ജിദ്ദ കാവനൂർ പഞ്ചായത്ത് കെ.എം.സി.സിയും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്.
ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹബീബ് കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം പ്രസിഡന്റ് എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം മുഖ്യ പ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയങ്കോട് സീതി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.
എം.കെ. അഷ്റഫും സി.പി. മൊയ്തീൻകുട്ടിയും പി.വി. ഉസ്മാന് ഉപഹാരങ്ങൾ കൈമാറി. കെ.എം.സി.സി ജില്ല സെക്രട്ടറി സുൽഫീക്കർ ഒതായി, വിവിധ പഞ്ചയാത്ത് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. കെ.വി. സലാം സ്വാഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. സുബൈർ പന്നിപ്പാറ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.