ക​വി​ത ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ‘ക​മ​ലാ സു​റ​യ്യ’ പു​ര​സ്‌​കാ​രം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്ന്​ നി​ഖി​ല​ക്ക് വേ​ണ്ടി എ​ഴു​ത്തു​കാ​രി ബ​ദ്‌​രി പു​ന​ലൂ​ര്‍ ഏ​റ്റു​വാ​ങ്ങു​ന്നു

ക​വി​ത ക​ലാ സാ​ഹി​ത്യ​വേ​ദി ക​മ​ലാ സു​റ​യ്യ പു​ര​സ്​​കാ​രം നി​ഖി​ല​ക്ക്

​റി​യാ​ദ്​: ക​വി​ത ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ‘ക​മ​ലാ സു​റ​യ്യ’ പു​ര​സ്‌​കാ​രം റി​യാ​ദി​ൽ പ്ര​വാ​സി​യാ​യ നി​ഖി​ല സ​മീ​റി​ന്. തി​രു​വ​ന​ന്ത​പു​രം ബ്രി​ട്ടീ​ഷ് ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

എ​ഴു​ത്തു​കാ​രി ബ​ദ്‌​രി പു​ന​ലൂ​ര്‍ നി​ഖി​ല​ക്ക് വേ​ണ്ടി പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. റി​യാ​ദി​ല്‍ അ​ധ്യാ​പി​ക​യാ​ണ് നി​ഖി​ല. ‘അ​മേ​യ’, ‘നീ​യും നി​ലാ​വും’ എ​ന്നീ ക​വി​ത സാ​മാ​ഹാ​ര​ങ്ങ​ളും ‘വൈ​ദ്യേ​ഴ്‌​സ് മ​ന്‍സി​ല്‍’ എ​ന്ന ഓ​ർ​മ​ക്കു​റി​പ്പു​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ മ​ന്ത്രി എം.​എം. ഹ​സ​ന്‍, അ​രു​വി​പ്പു​റം മ​ഠം സെ​ക്ര​ട്ട​റി സ്വാ​മി സാ​സ്രാ​ന​ന്ദ, മു​ന്‍ മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ന്‍, മു​ന്‍ എം.​എ​ല്‍.​എ ശ​ബ​രീ​നാ​ഥ്, കോ​ണ്‍ഗ്ര​സ് എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​നി​ല്‍, എം.​ആ​ര്‍. ത​മ്പാ​ന്‍, കാ​ര്‍ട്ടൂ​ണി​സ്​​റ്റ്​ ജി. ​ജി​തേ​ഷ്, ഡോ. ​എ​സ്.​ജി. അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kavitha Kala Sahithyavedhi Kamala Surayya Award to Nikhila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.