ജിദ്ദ: കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ച ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി കമ്മിറ്റി പ്രഥമ പ്രസിഡന്റായിരുന്ന കെ.സി. ഹിഫ്സുറഹ്മാന്റെ അനുസ്മരണ പരിപാടി ജിദ്ദയിൽ സംഘടിപ്പിച്ചു. ശറഫിയ സിറ്റി കെ.എം.സി.സി ഓഫിസില്‍ നടന്ന പരിപാടി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രവാസ ലോകത്തും നാട്ടിലും ആരോഗ്യപരമായ ബുദ്ധിമുട്ട് പരിഗണിക്കാതെ സംഘടനക്കു വേണ്ടി പ്രവർത്തിക്കാൻ മുന്നിൽ തന്നെ കെ.സി. ഹിഫ്സുറഹ്മാൻ ഉണ്ടായിരുന്നതായും ഒപ്പം കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.
ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസ്സർ മച്ചിങ്ങൽ, സുൽഫിക്കർ ഒതായി, മൊയ്തീൻ കുട്ടി, കെ.വി. സലാം, സുനീർ, മുസ്തഫ ചീമാടാൻ, ഫസൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. സൈതലവി സ്വാഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.