റിയാദ്: റിയാദിലെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന 'കേരള പ്രീമിയർ ലീഗ് 2022' ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ടീം ജേഴ്സി, ഫിക്സ്ചർ പ്രകാശനവും വർണാഭമായ പരിപാടികളോടെ നടന്നു.
റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി സൗദി നാഷനൽ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അബ്ദുൽ വഹീദ് ടൂർണമെന്റ് ട്രോഫി പ്രകാശനം ചെയ്തു. ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ടു ടീമുകൾക്കുള്ള ജഴ്സികൾ അബ്ദുൽ വാഹിദ്, ടെക്സ പ്രസിഡന്റ് സജീവ് നാവായിക്കുളം, ഇ.എഫ്.എസ് കാർഗോ ട്രാക്ക് റിയാദ് ബ്രാഞ്ച് മാനേജർ അബ്ദുൽ ജലീൽ കളപ്പാടൻ, സിസ്റ്റംസ് എക്സ്പെർട് ഐ.ടി സൊല്യൂഷൻസ് ഡയറക്ടർ മൊയ്ദീൻകുട്ടി, സിറ്റിഫ്ലവർ മാർക്കറ്റിങ് ഹെഡ് നിബിൻലാൽ, ടെക്നോ മാക്ക് പ്രതിനിധി ശിഹാബ്, കെ.സി.എ മുൻ സെക്രട്ടറി ജോജി മാത്യു എന്നിവർ ടീം ഓണർമാർക്ക് കൈമാറി.
ടൂർണമെന്റ് ഫിക്സ്ചർ കെ.സി.എ കോർ ടീം അംഗങ്ങളായ അൻസീം ബഷീർ, സെൽവകുമാർ എന്നിവർ ചേർന്ന് പുറത്തിറക്കി. ടൂർണമെന്റ് മത്സരങ്ങൾ നവംബർ നാല് മുതൽ റിയാദ് സുലയിലുള്ള കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ടൂർണമെന്റിൽ ടീമുകളെ ഇറക്കുന്ന എട്ടു ഫ്രാഞ്ചൈസി ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി പരസ്പരം മത്സരിക്കും. ഫൈനൽ മത്സരം നവംബർ 25ന് നടക്കും. കോർകമ്മിറ്റി അംഗങ്ങളായ അബ്ദുൽ റജ്മൽ, സുബൈർ തൃക്കരിപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ സ്പോൺസർമാർക്കുള്ള ഫലകങ്ങൾ വിതരണം ചെയ്തു. ടി20 വേൾഡ്കപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസ് മത്സരം ടൂർണമെന്റ് കമ്മിറ്റി അംഗം അമീർ മധുർ നയിച്ചു.
ദ കാന്റീൻ ഇന്ത്യൻ റസ്റ്റാറന്റ് പ്രതിനിധി ഷകീൽ യുസുഫ്, ഷിഫ അൽജസീറ പോളിക്ലിനിക് മാനേജർ അസീസ് ചോലക്കൽ, റീജൻസി റസ്റ്റാറന്റ് എം.ഡി. സജ്മൽ, പാരഗൺ റസ്റ്റാറന്റ് എം.ഡി. മുഹമ്മദ് ബഷീർ മുസ്ലിയാരകം എന്നിവർ സംസാരിച്ചു. കെ.സി.എക്ക് നൽകിയ മികച്ച സേവനങ്ങളെ മുൻനിർത്തി സെൽവകുമാർ, സിയാദ് അലി എന്നിവർക്ക് ഫലകങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതം പറഞ്ഞു. യാസിർ കോപ്പ അവതാരകനായിരുന്നു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ നജീം അയ്യൂബ്, കോർ കമ്മിറ്റി അംഗം ഷജിൽ അടൂർ, എക്സിക്യൂട്ടിവ് മെംബർ രഞ്ജിത്ത് അനസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.