റി​യാ​ദ് കോ​ഴി​ക്കോ​ട് ജി​ല്ലാ മു​സ്​​ലിം ഫെ​ഡ​റേ​ഷ​ൻ റ​മ​ദാ​ൻ കാ​മ്പ​യി​ൻ

ഉ​ദ്​​ഘാ​ട​ന സം​ഗ​മം

കെ.​ഡി.​എം.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​ന് തു​ട​ക്കം

റി​യാ​ദ്: ‘സം​ശു​ദ്ധ ജീ​വി​തം, സ​മ്പൂ​ർ​ണ വി​ജ​യം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ റി​യാ​ദ് കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്​​ലിം ഫെ​ഡ​റേ​ഷ​ൻ (കെ.​ഡി.​എം.​എ​ഫ്) ന​ട​ത്തു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ന് തു​ട​ക്കം. ബ​ത്ഹ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ഷാ​ഫി ഹു​ദ​വി ഓ​മ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​സ്​​റ്റേ​റ്റ്മു​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​താ​ഹി​ർ ഫൈ​സി ക​രി​പ്പൂ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബ്​​ദു​ൽ ക​രീം പ​യോ​ണ, ജാ​സി​ർ ഹ​സ​നി, ഷ​മീ​ജ് പ​തി​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ചു. ജു​നൈ​ദ് മാ​വൂ​ർ, മു​ഹ​മ്മ​ദ് ഷ​ബീ​ൽ പു​വ്വാ​ട്ടു​പ​റ​മ്പ്, സ്വാ​ലി​ഹ് മാ​സ്​​റ്റ​ർ, ഷ​റ​ഫു​ദീ​ൻ എം.​എം പ​റ​മ്പ്, സ​ഫ​റു​ല്ല കൊ​യി​ലാ​ണ്ടി, സി​ദ്ദീ​ഖ് എ​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഷ്‌​റ​ഫ് പെ​രു​മ്പ​ള്ളി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ആ​ത്മീ​യ സ​ദ​സ്സു​ക​ൾ, ത​സ്കി​യ​ത്ത് ക്യാ​മ്പ്, സ്​​റ്റാ​റ്റ​സ് വീ​ഡി​യോ, ഇ​ഫ്താ​ർ സം​ഗ​മം, ഉം​റ - മ​ദീ​ന സ​ന്ദ​ർ​ശ​നം, സ​ക്കാ​ത് സെ​മി​നാ​ർ, പെ​രു​ന്നാ​ൾ ന​സീ​ഹ എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ദ്​​ലു​റ​ഹ്​​മാ​ൻ പ​തി​മം​ഗ​ലും സ്വാ​ഗ​ത​വും ഷ​ഹീ​ർ അ​ലി മാ​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KDMF Ramadan Campaign Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.