റിയാദ്: ‘സംശുദ്ധ ജീവിതം, സമ്പൂർണ വിജയം’ എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) നടത്തുന്ന റമദാൻ കാമ്പയിന് തുടക്കം. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സംഗമം ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. അബൂതാഹിർ ഫൈസി കരിപ്പൂർ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ കരീം പയോണ, ജാസിർ ഹസനി, ഷമീജ് പതിമംഗലം തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ജുനൈദ് മാവൂർ, മുഹമ്മദ് ഷബീൽ പുവ്വാട്ടുപറമ്പ്, സ്വാലിഹ് മാസ്റ്റർ, ഷറഫുദ്ദീൻ എം.എം പറമ്പ്, സഫറുല്ല കൊയിലാണ്ടി, സിദ്ദീഖ് എടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അഷ്റഫ് പെരുമ്പള്ളി പ്രാർഥനക്ക് നേതൃത്വം നൽകി. കാമ്പയിന്റെ ഭാഗമായി ആത്മീയ സദസ്സുകൾ, തസ്കിയത്ത് ക്യാമ്പ്, സ്റ്റാറ്റസ് വിഡിയോ, ഇഫ്താർ സംഗമം, ഉംറ-മദീന സന്ദർശനം, സക്കാത്ത് സെമിനാർ, പെരുന്നാൾ നസീഹ എന്നീ പരിപാടികൾ നടക്കും. ജനറൽ സെക്രട്ടറി ഫദ്ലുറഹ്മാൻ പതിമംഗലം സ്വാഗതവും ഷഹീർ അലി മാവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.