റിയാദ്: ‘സംഘശക്തിയിലൂടെ പ്രവാസസാഫല്യം’ എന്ന പ്രമേയത്തിൽ കെ.ഡി.എം.എഫ് റിയാദ് ത്രൈമാസ കാമ്പയിൻ ‘ഇൻസിജാം സീസൺ-2’ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് റിയാദിലെ അൽമദീന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ കെ.ഡി.എം.എഫ് റിയാദ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.
ഷാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. സാലിഹ് വാവാട് ആമുഖഭാഷണം നിർവഹിച്ചു. ലീഡേഴ്സ് കോൺക്ലേവ് ഡയറക്ടർ ശറഫുദ്ദീൻ സഹ്റ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. തിരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുത്ത ലീഡേഴ്സ് കോൺക്ലേവിന് ശമീർ പുത്തൂർ ഉപസംഹാരം നടത്തി.
അബ്ദുറഹ്മാൻ ഫറോക്ക്, നവാസ് വെള്ളിമാട്കുന്ന്, ബഷീർ താമരശ്ശേരി എന്നിവർ സംബന്ധിച്ചു. മുഹമ്മദ് ശമീജ് പതിമംഗലം, ജാസിർ ഹസനി കൈതപ്പോയിൽ, ജുനൈദ് മാവൂർ, മുഹമ്മദ് കായണ്ണ, അഷ്റഫ് പെരുമ്പള്ളി, ഷഹീർ വെള്ളിമാട്കുന്ന്, അബ്ദുല്ലത്തീഫ് ദർബാർ, ഷഹീർ അലി മാവൂർ, അബ്ദുല്ലത്തീഫ് പി.സി. കട്ടിപ്പാറ, ഹാസിഫ് കളത്തിൽ, നാസിർ ചലിക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീൽ പുവ്വാട്ടുപറമ്പ് സ്വാഗതവും ജോ. സെക്രട്ടറി സിദ്ദീഖ് ഇടത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.