റിയാദ്: റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്റസ, എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവരെ അനുമോദിച്ചു. കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാൽ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷമീജ് കൂടത്താൾ പദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾക്കുള്ള പ്രശംസാപത്രം അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്കും ‘സമസ്തയുടെ നാൾവഴികൾ’ പുസ്തകം മൂസക്കുട്ടി നെല്ലിക്കാപ്പറമ്പും സമ്മാനിച്ചു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ടി. മൊയ്തീൻ കോയ, ഒ.പി. അഷ്റഫ് മൗലവി എന്നിവർ സംസാരിച്ചു.
കെ.ഡി.എം.എഫ് റിയാദിന്റെ ഉപസമിതികളായ ടീം ഫോർ എജുക്കേഷൻ, എംപവർമെൻറ് ആൻഡ് മെൻററിങ്, നേറ്റിവ് വിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അലി അക്ബർ മുക്കം, സിദ്ദീഖ് ഫൈസി ജാറംകണ്ടി, പി.സി. ഇബ്രാഹിം, ബഷീർ പാലക്കുറ്റി, അഷ്റഫ് കൊടുവള്ളി, ശരീഫ് മുടൂർ, റാഷിദ് കളരാന്തിരി, ശഹീർ വെള്ളിമാട്കുന്ന്, എം.എൻ. അബൂബക്കർ, സൈദലവി ചീനിമുക്ക്, ബിച്ചി അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഹാസിഫ് കളത്തിൽ, നിസാർ കൊടുവള്ളി, ഷംസീർ അണ്ടോണ, ശരീഫ് തലപ്പെരുമണ്ണ, കെ.സി. നൗഫൽ, സഫറുല്ല കൂളിമാട്, റഫീഖ് മുട്ടാഞ്ചേരി, സുബു അബ്ദുസ്സലാം, റഷീദ ശരീഫ് കളരാന്തിരി, ശമീറ മൂസക്കുട്ടി, റസീന ശഹീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നേറ്റിവ് വിങ് ജനറൽ കൺവീനർ ഷബീർ ചക്കാലക്കൽ സ്വാഗതവും ഫിനാൻസ് സെക്രട്ടറി അബ്ദുസ്സലാം കളരാന്തിരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.