റിയാദ്: തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ സൗദി അറേബ്യയുടെ 93ാമത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്കാരികവേദി. മലസ് കിങ് അബ്ദുല്ല പാർക്കിനു സമീപം സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
അതിവേഗം പുരോഗതിയിലേക്കു കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്കും അഭിമാനിക്കാമെന്നും ‘വിഷൻ 2030’ പൂർത്തിയാകുന്നതോടെ സൗദിയുടെ മുഖച്ഛായതന്നെ മാറുമെന്നും ലോക സമാധാനത്തിനായുള്ള സൗദിയുടെ ശ്രമങ്ങളും ദുരിതമനുഭവിക്കുന്നവർക്കായി രാജ്യം നടത്തുന്ന സഹായ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു. പദയാത്ര നടത്തിയും കേക്ക് മുറിച്ചും കൂട്ടയോട്ടം നടത്തിയും മധുരം വിതരണം ചെയ്തും നടത്തിയ പരിപാടി പൊതുജനശ്രദ്ധ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.