റിയാദ്: ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ചരമദിനം കേളി ദവാദ്മി, അൽഖർജ് ഏരിയ രക്ഷാധികാരി കമ്മിറ്റികൾ ആചരിച്ചു. ദാവാദ്മിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ യൂനിറ്റ് എക്സി.അംഗം സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ദവാദ്മി രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം ഗിരീഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി അംഗങ്ങളായ ബിനു, രക്ഷാധികാരി സമിതി അംഗം രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂനിറ്റ് സെക്രട്ടറി ഉമർ സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
അൽഖർജിൽ ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രഹ്മണ്യൻ ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. ജയകുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഭരണിക്കാവ് ലോക്കൽ കമ്മിറ്റി അംഗം നാദിർഷ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. ഗോപാലൻ, സജീന്ദ്ര ബാബു, കെ.എം. ബൈജു, എൻ.ജെ. രമേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു. അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും പ്രസിഡൻറ് ഷെബി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.