കേ​ളി​ദി​നം 2025 സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​യോ​ഗം

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

കേ​ളി​ദി​നം 2025: സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി 24ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. ‘കേ​ളി​ദി​നം 2025’ എ​ന്ന പേ​രി​ൽ ജ​നു​വ​രി മൂ​ന്നി​ന് ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി 251 അം​ഗ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്​​ഹ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

2001 ജ​നു​വ​രി ഒ​ന്നി​ന് പി​റ​വി​യെ​ടു​ത്ത കേ​ളി 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. തു​ട​ർ​ച്ച​യാ​യ ഏ​ട്ടാം വ​ർ​ഷ​വും ‘ജീ​വ​സ്പ​ന്ദ​നം’ എ​ന്ന പേ​രി​ൽ ഹ​ജ്ജി​നോ​ട​നു​ബ​ന്ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം പ്ര​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്, ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ 240 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ‘പ്ര​തീ​ക്ഷ’ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം, നി​രാ​ലം​ബ​രും പ്ര​ത്യേ​കം പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​വ​രു​മാ​യി ചേ​ർ​ന്ന് ‘ഹൃ​ദ​യ​പൂ​ർ​വം കേ​ളി’ പ​ദ്ധ​തി വ​ഴി കേ​ര​ള​ത്തി​ൽ ന​ൽ​കി​യ 70,000ൽ​പ​രം പൊ​തി​ച്ചോ​റു​ക​ൾ, പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന വ​യ​നാ​ട്ടി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി രൂ​പ തു​ട​ങ്ങി വ​ലി​യ പ​ദ്ധ​തി​ക​ളു​ൾ​പ്പെ​ടെ കേ​ളി ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

ഇ​ന്ത്യ​ൻ എം​ബ​സി സ​ഹാ​യ​ത്തോ​ടെ, കൊ​ല​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തും രോ​ഗ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തു​മ​ട​ക്കം ചെ​യ്യു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​റെ​യു​മു​ണ്ടെ​ന്നും കെ.​പി.​എം. സാ​ദി​ഖ് പ​റ​ഞ്ഞു.

കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ഗ​വാ​സ​ന​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കൂ​ടി​യാ​ണ് കേ​ളി വാ​ർ​ഷി​കം മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​യോ​ഗ​ത്തി​ൽ ജോ.​സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ്‌ ഷാ​ജി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ര​ജീ​ഷ് പി​ണ​റാ​യി (ചെ​യ​ർ.), ശ്രീ​ഷ സു​കേ​ഷ്, നൗ​ഫ​ൽ സി​ദ്ദീ​ഖ് (വൈ​സ് ചെ​യ​ർ.), റ​ഫീ​ക്ക് ചാ​ലി​യം (ക​ൺ​വീ​ന​ർ), ലാ​ലി ര​ജീ​ഷ്, റ​ഫീ​ഖ് പാ​ല​ത്ത് (ജോ. ​ക​ൺ.), സു​നി​ൽ സു​കു​മാ​ര​ൻ (സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ), സു​ജി​ത് (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, ഷെ​ബി അ​ബ്​​ദു​ൽ സ​ലാം (പ്രോ​ഗ്രാം), ബി​ജു താ​യ​മ്പ​ത്ത്, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ (പ​ബ്ലി​സി​റ്റി), കി​ഷോ​ർ ഇ. ​നി​സ്സാം, നി​സാ​ർ റാ​വു​ത്ത​ർ (ഗ​താ​ഗ​തം), റി​യാ​സ് പ​ള്ള​ത്ത്, ഷാ​ജ​ഹാ​ൻ (സ്​​റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ), ക​രീം പെ​രി​ങ്ങാ​ട്ടൂ​ർ, സു​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ (ഭ​ക്ഷ​ണം) എ​ന്നി​വ​രെ യ​ഥാ​ക്ര​മം ക​ൺ​വീ​ന​റും ജോ.​ക​ൺ​വീ​ന​ർ​മാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.

ബി​ജി തോ​മ​സ് (സ്​​റ്റേ​ഷ​ന​റി ചു​മ​ത​ല), ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് (വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രും അ​ട​ങ്ങി​യ 251 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ജോ. ​സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ റ​ഫീ​ഖ് ചാ​ലി​യം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli dhinam 2025- Organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.