റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗമായിരുന്ന സാജൻ പാറക്കണ്ടിയുടെ കുടുംബത്തിനായി സ്വരൂപിച്ച സഹായ ഫണ്ട് കണ്ണൂര്‍ പാര്‍ലമെൻറ് എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ജയരാജന് സാജന്റെ ഭാര്യ സുലജക്ക് കൈമാറി. കണ്ണൂർ എടക്കാട് നടാലിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷധികാരി സമിതി അംഗം ബി.പി. രാജീവൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ, പ്രവാസി സംഘം ഏരിയ സെക്രട്ടറി പ്രഭാകരന്, കേളി മുന്‍ പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്, ജയരാജ്, സജീവന് അഞ്ചരക്കണ്ടി എന്നിവര്‍ പങ്കെടുത്തു. 30 വർഷത്തോളം റിയാദിലെ ദവാദ്മിയിൽ വർക് ഷോപ് ഇൻചാർജ് ആയി ജോലി ചെയ്ത സാജനെ പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. കേളി ബത്ഹ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതവും രഘുത്തമൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.