റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ മുൻകാല പ്രവർത്തകനും തിരുവനന്തപുരം പള്ളിക്കൽ മോളിച്ചന്ത സ്വദേശിയുമായ ഉണ്ണികൃഷ്ണന് കേളി പ്രവർത്തകരിൽ നിന്നും സ്വരൂപിച്ച ചികിത്സ സഹായം കൈമാറി. ഉണ്ണികൃഷ്ണൻ കേളി സനാഇയ്യ അറബഹീൻ ഈസ്റ്റ് യൂനിറ്റംഗമായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉണ്ണികൃഷ്ണൻ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് പക്ഷാഘാതം ബാധിച്ച് ഒരു വശം തളർന്ന് അവശനിലയിലായത്.
മറ്റു ജോലികൾ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായ ഉണ്ണികൃഷ്ണെൻറ അവസ്ഥ മനസ്സിലാക്കിയ സഹപ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് കേളി കേന്ദ്ര സമിതിയുടെ സഹായത്തോടെ സനാഇയ്യ അർബഹീൻ ഏരിയയാണ് ചികിത്സ ഫണ്ട് സ്വരൂപിച്ചത്.
സി.പി.എം തിരുവനന്തപുരം ജില്ലകമ്മിറ്റി അംഗവും കെം െഡൽ ചെയർമാനുമായ അഡ്വ. മടവൂർ അനിൽ ചികിത്സ സഹായം ഉണ്ണികൃഷ്ണെൻറ വീട്ടിലെത്തി കൈമാറി. പ്രവാസി സംഘം നേതാവ് അനിൽകുമാർ കേശവപുരം, സി.പി.എം പള്ളിക്കൽ ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, മോളിച്ചന്ത ബ്രാഞ്ച് സെക്രട്ടറി എസ്.എസ്. ബിജു, അനിൽ ബാബു, കേളി പ്രവർത്തകൻ അനിൽകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.