റിയാദ്: കേളി കലാസാംസ്കാരിക വേദി 2023ലെ ഡയറി പുറത്തിറക്കി. പ്രശസ്ത പിന്നണി ഗായിക റിമി ടോമി, പ്രസിഡൻറ് സെബിൻ ഇഖ്ബാലിൽനിന്നും ഡയറി ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുടുംബ വേദി സെക്രട്ടറി സീബ കൂവോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേളിയുടെ 72 യൂനിറ്റ് കമ്മിറ്റി അംഗങ്ങൾ, 12 ഏരിയകമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി സമിതി അംഗങ്ങൾ, ജീവകാരുണ്യം, സാംസ്കാരികം, സ്പോർട്സ്, സൈബർ, മാധ്യമം തുടങ്ങിയ വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ വിവരം ഡയറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.