ദമ്മാം: കേരള കലാകായിക സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ യൂനിറ്റ് വിവിധ കലാരംഗങ്ങളിലെ പ്രതിഭകൾക്ക് അവാർഡുകൾ പ്രഖ്യാപിച്ചു.
അൻഷാദ് തക്കിടിയിൽ (നാടക നടൻ), ആർ. ഷഹന (നടി), ഷിബിൻ ആറ്റുവ (ആൽബം നടൻ), ഡോണ സൂസൻ ഐസക് (ആൽബം നടി), മാനസ് മേനോൻ (ഗായകൻ), നാഫിന മുഹമ്മദ് (ഗായിക), ഡോ. റുബീന (ചിത്രകാരി), അമൃത ശ്രീലാൽ (യുട്യൂബർ) എന്നിവരാണ് അവാർഡ് ജേതാക്കൾ. ഓരോ വിഭാഗത്തിൽനിന്നും അനേകം എൻട്രികൾ വന്നതിൽനിന്നും ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് ജൂറി അംഗങ്ങൾ പറഞ്ഞു.
ജേക്കബ് ഉതുപ്പ്, സതീഷ് ജുബൈൽ, ശിഹാബ് കൊയിലാണ്ടി, മുസ്തഫ പൊന്നാനി, സാലു, റിഹാന, ജമാൽ സി. മുഹമ്മദ്, തൻവീറ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. നവംബർ 19ന് ദമ്മാം ലുലു മാൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് കേരള കലാകായിക സാംസ്കാരിക വേദി പ്രസിഡൻറ് അസ്ലം ഫറോക്ക്, സെക്രട്ടറി ഷാഫി സൂപ്പി, പ്രോഗ്രാം കോഓഡിനേറ്റർമാരായ എൻ.ബി. നിസാർ, ഷിജില ഹമീദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.