സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സാധാരണക്കാരനുമേൽ ഒരുതരത്തിലും നികുതി വർധനകൾ അടിച്ചേൽപ്പിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിച്ചത് സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ്. കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചപ്പോൾ സംസ്ഥന ബജറ്റ് 44 കോടി രൂപ പ്രവാസി പുനരധിവാസത്തിനായി വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികൾക്ക് ചികിത്സാസഹായം, സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ ഇനങ്ങളിലും തുക നീക്കിവെച്ചിട്ടുള്ളത് പ്രവാസികൾക്ക് ആശ്വാസകരമാണ്. ധനമന്ത്രി കെ.എൻ. ബാലഗോപാലനെയും സംസ്ഥാന സർക്കാറിനേയും നവോദയ അഭിനന്ദിക്കുന്നു.
റിയാദ്: സംസ്ഥാന സർക്കാറിന്റെ 2024 ബജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എൻ. ബാലഗോപാലെൻറ രണ്ടര മണിക്കൂർ നീണ്ട രാഷ്ട്രീയ കവലപ്രസംഗം മാത്രമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഓരോ പദ്ധതികളും ഈ സർക്കാറിെൻറ നേട്ടമായി പറയുന്നത് കണ്ടപ്പോൾ മന്ത്രിയോടും ഈ സർക്കാറിനോടും സഹതാപം മാത്രമാണ് തോന്നിയത്. കാർഷിക മേഖലയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില തകർച്ച നേരിടുന്ന ഈ കാലത്ത് മൂന്നുവർഷത്തിന് ശേഷം റബറിന് 10 രൂപ വർധനവ് നൽകി ഇതുവഴി റബർ കർഷകരെ അവഹേളിക്കുകയും ചെയ്തു.
തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ എന്ന പേരിൽ പ്രഖ്യാപിച്ച വായ്പാ പദ്ധതികൾ പ്രവാസികൾക്ക് ആത്മഹത്യ ചെയ്യുന്നതിലേക്ക് തള്ളിവിടുന്നതും അഥവാ ഇനി ആരെങ്കിലും സ്വന്തം നിലക്ക് ചെറുകിട പദ്ധതികളുമായി മുന്നോട്ട് പോയാൽ പരമാവധി ദ്രോഹിച്ച് ആത്മഹത്യയിൽ എത്തിക്കുന്നതും നമ്മൾ കണ്ടതാണ്. യു.ഡി.എഫിെൻറ കാലത്ത് വിദേശ സർവകലാശാലകൾ കേരളത്തിൽ കൊണ്ട് വരുന്നതിനെ അനുകൂലിച്ച് സംസാരിച്ച ടി.പി. ശ്രീനിവാസനെ അന്ന് എസ്.എഫ്.ഐ ആക്രമിച്ച സംഭവത്തിൽ ഇന്ന് അവർ മാപ്പ് പറയാൻ തയാറാകുമോ എന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
റിയാദ്: പ്രവാസികൾ നട്ടെല്ലാണെന്ന് നാടുനീളെ പറഞ്ഞും പ്രസംഗിച്ചും നടക്കുകയല്ലാതെ പ്രവൃത്തിയിൽ ഒരു പരിഗണനയും നൽകുന്നില്ലെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാന സർക്കാറിെൻറ ബജറ്റെന്ന് റിയാദ് ഒ.ഐ.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രത്യേക കന്നുകാലി പരിശീലനത്തിനും മൃഗ സംരക്ഷണത്തിനും വൻതുക മാറ്റിവെച്ചിട്ടും പ്രവാസികൾക്കായി തുണ്ട് കാശ് പോലും ബജറ്റിലില്ല.
പ്രവാസികളുടെ അധ്വാനത്തിന്റെ പങ്കുപറ്റുന്ന കേന്ദ്രവും സംസ്ഥാനവും പ്രവാസികളുടെ പ്രതിസന്ധികൾക്ക് നേരെ കണ്ണടക്കുകയാണ്. വോട്ടവകാശമില്ലാത്ത മരവിച്ച സമൂഹമായതിെൻറ വിവേചനമാണ് നേരിടുന്നതെന്നും മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.