കേ​ര​ള എ​ൻ​ജി​നീയേഴ്സ് ഫോ​റം ജി​ദ്ദ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

കേ​ര​ള എ​ൻ​ജി​നീ​േയ​ഴ്സ് ഫോ​റം ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച

ജി​ദ്ദ: കേ​ര​ള എ​ൻ​ജി​നീ​യ​ഴ്സ് ഫോ​റം (കെ.​ഇ.​എ​ഫ്) ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി TERMINAL X-XII എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി ഡി​സം​ബ​ർ ആ​റി​ന് വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് മൂ​ന്നി​ന് ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഫ​ഹ​ദ് അ​ഹ്‌​മ​ദ് ഖാ​ന്‍ സൂ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. 10,11,12 ക്ലാ​സു​ക​ളി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി​രി​ക്കും പ്ര​വേ​ശ​നം. കെ.​ഇ.​എ​ഫ് ക​മ്യൂണി​റ്റി സ​ർ​വി​സ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

മാ​റു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​രി​പാ​ടി​യാ​യി​രി​ക്കു​മി​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്രൊ​ഫ​ഷ​ന​ലു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​നും, നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നു​മു​ള്ള സ​വി​ശേ​ഷ​മാ​യ അ​വ​സ​ര​മാ​യാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹെ​ൽ​ത്ത് കെ​യ​ർ, എ​ൻ​ജി​നീ​യ​റി​ങ്, ഫി​നാ​ൻ​സ്, സ്പോ​ർ​ട്സ് ആ​ൻ​ഡ് മീ​ഡി​യ, ലോ ​ആ​ൻ​ഡ് ലീ​ഗ​ൽ, മാ​നേ​ജ്‌​മ​ന്റ് തു​ട​ങ്ങി പ​ത്തോ​ളം മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ വി​ദ്യാ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ, സ്കൂ​ൾ മാ​നേ​ജ്‌​മെന്റ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽപര്യ​മു​ള്ള​വ​ർ https://forms.gle/paZW7ke2ARwfFMsMA എ​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ 0562067213 (ഷ​മീം), 0541567014 (വി​ജി​ഷ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കെ.​ഇ.​എ​ഫ് പ്ര​സി​ഡ​ന്റ് പി.​എം സ​ഫ്‌​വാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​സാ​ർ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഹാ​രി​സ്, ട്ര​ഷ​റ​ർ അ​ബ്ദു​ൽ​ മ​ജീ​ദ്, കെ.​ഇ.​എ​ഫ് സ്ഥാ​പ​കാം​ഗം ഇ​ക്ബാ​ൽ പൊ​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kerala Engineers Forum Career Guidance Program Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.