ജിദ്ദ: മലയാളി യുവ മതപണ്ഡിതൻ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസീസ് സഖാഫി (41) ആണ് ഇന്ന് ജിദ്ദയിൽ മരിച്ചത്. കഴിഞ്ഞ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഐ.സി.എഫ് മുശ്‌രിഫാ യൂനിറ്റ് പ്രസിഡൻറായും ജിദ്ദ ഇമാം റാസി മദ്റസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ സൗദിയിലുണ്ടായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആഴ്ചകൾക്ക് മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.
പാക്കണ കുത്തുകല്ലൻ അബൂബക്കറിന്റെ മകനാണ്. കൈതപ്പൊയിൽ സ്വദേശി സുഹൈമയാണ് ഭാര്യ. മാതാവ്: നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. ജിദ്ദ ഐ.സി.എഫ് വെൽഫെയർ വിഭാഗം, അബൂബക്കർ സിദ്ധീഖ് അയിക്കരപ്പടി, അബ്ദുന്നാസർ ഹാജി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിന് രംഗത്തുണ്ട്. അബ്ദുൽ അസീസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.