ഖഫ്ജി: പ്രവാസി സാംസ്കാരിക വേദിയുടെ ഖഫ്ജി റീജനൽ കമ്മിറ്റി നിലവിൽ വന്നു. കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് എം.കെ. ഷാജഹാെൻറ നേതൃത്വത്തിൽ നടന്ന ഓൺലൈൻ പൊതുയോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. ശിഹാബ് പെരുമ്പാവൂർ (പ്രസി), ശമീം ജാബിർ (ജന. സെക്ര), സെയ്ഫുദ്ദീൻ രാമപുരം (ട്രഷ), ഫൈസൽ പെരിന്താറ്റിരി, ധർമൻ കോവളം (വൈ. പ്രസി), ഹർഷാദ് ഹുസൈൻ, ജിബിൻ സുൽത്താൻ (ജോ. സെക്ര.), അബ്ദുൽ ജലീൽ വടക്കാങ്ങര (സാമൂഹിക സേവനം), മാർട്ടിൻ ആൻറണി കൊച്ചി (സാംസ്കാരിക വിഭാഗം), ഫിറോസ് അക്ബർ (മാധ്യമ വിഭാഗം), കെ.ടി.പി. ഷാജി (പബ്ലിക് റിലേഷൻസ്), ഫിറോസ് വിഴിഞ്ഞം, മൻസൂർ കുരിങ്ങാരത്ത്, അബ്ദുൽ ഹാദി, അമീർ ഖാൻ നെടുങ്കണ്ടം (സഹ കൺവീനർമാർ), അൻവർ ഫസൽ, ഷഫീഖ് പള്ളിത്തൊടിക, അമീൻ അഹ്സൻ (റീജനൽ കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തു. കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി എം.കെ. മുഹ്സിൻ ആമുഖ പ്രഭാഷണം നിർവഹിച്ചു.
ട്രഷറർ ബിജു പൂതക്കുളം, ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡൻറ് സിറാജ് തലശ്ശേരി, ജുബൈൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. ജൗഷിദ്, പ്രവിശ്യാ വെൽഫെയർ കൺവീനർ ജംഷീർ കണ്ണൂർ എന്നിവർ പ്രാദേശിക യൂനിറ്റ് തെരഞ്ഞെടുപ്പ് നിർവഹിച്ചു. കിഴക്കൻ പ്രവിശ്യാ ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ ഷമീർ വണ്ടൂർ സേവനപ്രവർത്തനങ്ങൾ എങ്ങനെ ഫലപ്രദമാക്കാം എന്ന് വിശദീകരിച്ചു. അബ്ദുൽ ജലീൽ വടക്കാങ്ങര സ്വാഗതവും ജിബിൻ സുൽത്താൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.