ജിദ്ദ: പ്രതിസന്ധിഘട്ടത്തില്‍ മലയാളികള്‍ക്ക് തുണയായിനിന്ന സൗദി പൗരന് ഖാലിദ് സഹ്റാനിയെയും അദ്ദേഹത്തിെൻറ സ്ഥാപനമായ 30 ഡേയ്സ് ഗ്രൂപ് കമ്പനിയെയും പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ആദരിച്ചു. 40 മലയാളികള്‍ ജോലിചെയ്തിരുന്ന ഒരു സ്ഥാപനം പൊടുന്നനെ അവരെ ഹുറൂബിലാക്കുകയും സാമ്പത്തിക കുറ്റകൃത്യത്തിന് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തത് ജോലിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ മലയാളികളുടെ നിരപരാധിത്വം മനസ്സിലാക്കിയ 30 ഡേയ്സ് ഗ്രൂപ് കമ്പനിയുടെ ചെയര്മാന് ഖാലിദ് സഹ്റാനി ഇവരെ സ്വമേധയാ സഹായിക്കാന്‍ മുന്നോട്ടുവരുകയും തൊഴിൽ കോടതിയിൽ കേസ് കൊടുക്കുകയും മലയാളികള്‍ക്ക് അനുകൂല വിധി വരുകയും ചെയ്തു. കമ്പനി പിടിച്ചെടുത്തിരുന്ന വാഹനങ്ങള്‍ മലയാളികള്‍ക്ക് തിരികെ നല്കാന് ധാരണയാവുകയും ഹുറൂബ് ഇല്ലാതാവുകയും ചെയ്തു. കേസുകളില്‍ നിന്നും മുക്തമായത് മലയാളികള്‍ക്ക് വലിയ ആശ്വാസമാവുകയായിരുന്നു.
ഖാലിദ് സഹ്റാനിയെ ആദരിക്കുന്ന ചടങ്ങിൽ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. താഹിര്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു. ഷിബു തിരുവനന്തപുരം, ഇബ്രാഹീം ശംനാട്, നാസര്‍ വെളിയങ്കോട്, ഹക്കീം പാറക്കല്‍, ചെമ്പന്‍ അബ്ബാസ്, കെ.എം. കൊടശ്ശേരി, വി.പി. മുസ്തഫ, വീരാന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കമ്പനി ബോര്‍ഡ് അംഗം ഫിറോസ് അത്തിമണ്ണില്‍ നന്ദി പറഞ്ഞു. സൗദി ഗായകന് ഹാഷിം അബ്ബാസ് ഗാനമാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.