ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്ബാൾ ക്ലബുകളായ ഖാലിദിയ എഫ്.സിയും എഫ്.സി ഖത്വീഫും പുതിയ വർഷത്തേക്കുള്ള ജഴ്സി പുറത്തിറക്കി. ദീമാ ടിഷ്യൂ മാനേജിങ് ഡയറക്ടർ വി.കെ. മുഹമ്മദ് ഷാഫി, ചെയർമാൻ ഫഹദ് മുഹമ്മദ് അബ്ദുല്ലയും ചേർന്നാണ് ജഴ്സി പ്രകാശനം ചെയ്തത്.
ഖാലിദിയ എഫ്.സിയുടെ ടീം ക്യാപ്റ്റൻ റഊഫ് അരീക്കോട് ഖാലിദിയക്ക് വേണ്ടി ജഴ്സി ഏറ്റുവാങ്ങിയപ്പോൾ എഫ്.സി ഖത്വീഫിനുവേണ്ടി ക്യാപ്റ്റൻ അബ്ദുൽ സലീം ജഴ്സി ഏറ്റുവാങ്ങി. ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ, ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ് എന്നിവർ ചേർന്ന് ദീമാ ഖാലിദിയ എഫ്.സി ഖത്വീഫ് സപോർട്ടേഴ്സ് ജഴ്സി പ്രകാശനം ചെയ്യുകയും ഖാലിദിയക്ക് വേണ്ടി ടീം കോച്ച് പ്രശാന്ത് വണ്ടൂർ, എഫ്.സി ഖത്വീഫിനുവേണ്ടി പ്രസിഡൻറ് ഫസിലുദ്ദീൻ, ചെയർമാൻ മോഹൻകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ, മുഹമ്മദ് ഷാഫി, ചെയർമാൻ ഫഹദ് മുഹമ്മദ് എന്നിവർക്ക് ഖാലിദിയ ക്ലബ് മാനേജ്മെൻറ് ബൊക്കെ സമ്മാനിച്ചു. ചടങ്ങിൽ ഖാലിദിയ എഫ്.സി പ്രസിഡൻറ് തോമസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ ഉദ്ഘാടനം ചെയ്തു. വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, മൻസൂർ മങ്കട, സനൂബ് മുഹമ്മദ്, അഷ്റഫ് എടവണ്ണ, റഫീക്ക് കൂട്ടിലങ്ങാടി, റാഫി മുഹമ്മദ്, ഖത്വീഫ് എഫ്.സി മുൻ ചെയർമാൻ നൗഷാദ്, റിയാസ് പട്ടാമ്പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഖാലിദിയ എഫ്.സി സെക്രട്ടറി അഷ്റഫ് മേലാറ്റൂർ സ്വാഗതവും ഖത്വീഫ് എഫ്.സി സെക്രട്ടറി ഷിഹാബ് ചാലിശേരി നന്ദിയും പറഞ്ഞു. വി.പി. യാസർ, മുജീബ് അരീക്കോട്, ബഷീർ മങ്കട, മോഹൻകുമാർ, സുബൈർ ചെമ്മാട്, ഫസിലുദ്ദീൻ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.