നിയോം: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് സൗദിയിലെ പരമോന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു.
നിയോമിലെ കൊട്ടാരത്തിൽ വെച്ചാണ് ഒമാൻ സുൽത്താന്‍ കിങ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചത്. ഇതേ ചടങ്ങിൽ ഒമാൻ സുൽത്താൻ ഒമാനിലെ ഏറ്റവും വലിയ ബഹുമതിയായ 'അൽ സഇൗദ്' മെഡൽ സൽമാൻ രാജാവിനും സമ്മാനിച്ചു. തുടർന്ന് ഇരുരാഷ്ട്ര നേതാക്കളുടെയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും സാന്നിധ്യത്തിൽ സൗദി-ഒമാൻ ഏകോപന സമിതി രൂപവത്കരിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.