ജിദ്ദ: സൗദി അറേബ്യയുടെ ആദ്യത്തെ ഗവേഷണ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുക്കവുമായി ജിദ്ദ തുവാലിലെ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല (കാസ്റ്റ്). രാജ്യത്തെ ആദ്യത്തേതെന്നത് മാത്രമല്ല സാേങ്കതികമായി ഏറ്റവും മികച്ചതുമായ ഉപഗ്രഹം വിക്ഷേപിക്കാനാണ് സർവകലാശാല ഒരുക്കം നടത്തുന്നത്.
ക്യൂബ്സാറ്റ് എന്നപേരിൽ നിർമാണം പുരോഗമിക്കുന്ന ഉപഗ്രഹം അടുത്തവർഷം അവസാനം വിക്ഷേപിക്കും. േഡറ്റ, അനലിറ്റിക്സ്, ബഹിരാകാശം തുടങ്ങിയതുമായി ബന്ധപ്പെട്ട സേവന മേഖലയിൽ പ്രമുഖരായ സ്പയർ കമ്പനിയുടെ സഹായത്തോടെയാണ് സർവകലാശാല ഗവേഷണ ഉപഗ്രഹം വികസിപ്പിക്കുകയും വിക്ഷേപിക്കാൻ ഒരുക്കുകയും ചെയ്യുന്നത്. ഇത്തരത്തിൽ ഒരു ഉപഗ്രഹത്തിെൻറ വിക്ഷേപണം സൗദി അറേബ്യയിൽ ആദ്യമാണ്. സാങ്കേതികമായ ഏറ്റവും മികവ് പുലർത്തുന്നതായിരിക്കും. ഭൗമാന്തരീക്ഷത്തിെൻറ വിശദമായ ഭൂപടങ്ങൾ വരക്കാനും ഭൂമിയുടെ ഉപരിതലത്തിെൻറ മികവാർന്ന ചിത്രങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും ഉപഗ്രഹത്തിലൂടെ സർവകലാശാല ഗവേഷകരെ പ്രാപ്തരാക്കും. സസ്യങ്ങളുടെ ആരോഗ്യവും അവസ്ഥയും നിരീക്ഷിക്കാനും ഇൗ ഉപഗ്രഹം വഴി സാധിക്കും. തീരദേശത്തിെൻറയും പവിഴപ്പുറ്റുകളുടെയും ആവാസവ്യവസ്ഥയുടെ പര്യവേക്ഷണം, കൃത്യമായ കാർഷിക ഗവേഷണത്തിെൻറ വികസനം, ഭൂമി, പരിസ്ഥിതി ശാസ്ത്ര ആപ്ലിക്കേഷനുകൾ എന്നിവക്കും ഇൗ ഉപഗ്രഹം സഹായിക്കും. ഉപഗ്രഹം ഹൈപ്പർ സ്പെക്ടറൽ ഇമേജിങ് സെൻസർ വഹിക്കുന്നതിനാൽ ലോകത്തെവിടെയുമുള്ള ആവശ്യമായ മേഖലകളുടെ ചിത്രങ്ങളെടുക്കാൻ കഴിയും. ഭൂഗർഭ, തീരദേശ, സമുദ്ര ആവാസ വ്യവസ്ഥകൾക്കായി ഉയർന്ന നിലവാരമുള്ള, മികച്ച േഡറ്റ ശേഖരിക്കുന്നതിന് കഴിയുമെന്ന പ്രത്യേകത പുലർത്തുന്നതാണ് ഗവേഷണ ഉപഗ്രഹമെന്ന് കാസ്റ്റിലെ കാലാവസ്ഥ സംരംഭം ഡയറക്ടർ മാത്യു മക്കേബ് പറഞ്ഞു. ഉപഗ്രഹത്തിെൻറ വിക്ഷേപണം സൗദി അറേബ്യയുടെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്.
കരയിലും കടലിലും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള അതിെൻറ വലിയ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ഉപഗ്രഹം നൽകുന്ന േഡറ്റ വളരെ പ്രധാനപ്പെട്ടതായിരിക്കും. പ്രത്യേകിച്ചും മേഖലയിലെ ആവാസവ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങൾ നൽകും.
പരിസ്ഥിതി മാനേജ്മെൻറിന് കീഴിലെ പ്രവർത്തന ഫലമായുണ്ടാകുന്ന നേട്ടങ്ങൾ നിരീക്ഷിക്കും. ഗ്രീൻ സൗദി അറേബ്യ, ഗ്രീൻ മിഡിൽ ഈസ്റ്റ് എന്നീ പരിസ്ഥിതി സംരംഭങ്ങളെ പിന്തുണക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.