ജിദ്ദ: സൗദി ഭരണാധികാരിയായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിെൻറ ഭരണകാലത്ത് 2005ല്‍ തുടക്കം കുറിച്ച് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് സ്വദേശി പൗരന്മാരുടേയും സ്ഥിര താമസക്കാരുടേയും വിദേശികളുടേയും സന്ദര്‍ശനം വര്‍ധിച്ചു. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചകളിലാണ് സന്ദര്‍ശകള്‍ കൂടുതലായി ഇവിടെ എത്തിച്ചേരുന്നത്. കോവിഡിെൻറ മഹാമാരി കാലത്ത് പോലും യൂറോപ്പില്‍നിന്ന് സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ജിദ്ദയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരം വടക്കുഭാഗത്തായി, ചെങ്കടലിെൻറ തീരത്താണ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി നിലകൊള്ളുന്നത്. 173 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള മരുഭൂമിയുടെ ചെങ്കടല്‍ തീരത്തെ ഒരു ചീന്താണ് പരിസ്ഥിതി സൗഹൃദ നഗരമായി വികസിപ്പിച്ചത്.
ഈന്തപ്പനകള്‍, തെങ്ങ്, വേപ്പ് മരം, മേയ്ഫ്ലവര്‍, കറ്റാർ വാഴ, തണല്‍ മരങ്ങള്‍ തുടങ്ങിയ വലുതും ചെറുതുമായ നിരവധി വൃക്ഷങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചത് സഞ്ചാരിയുടേയും മനം കവരും. കാക്ക, മൈന, തത്ത, ചെറു കുരുവികള്‍ എല്ലാം ഈ ആവാസവ്യവസ്ഥയില്‍ കൂടുകെട്ടി പാറിക്കളിക്കുന്നത് മനോഹര കാഴ്ചയാണ്. അത്യാധുനിക കെട്ടിടങ്ങള്‍, പള്ളികള്‍, കോളജുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വില്ലകള്‍, ഫ്ലാറ്റുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഇമാറ കമ്പനിയുടെ ആസ്ഥാനം, സൗദി മന്ത്രാലയ ഓഫിസുകള്‍, റസ്റ്റാറൻറുകള്‍, ഷോപ്പുകള്‍ തുടങ്ങി ഒരു ആധുനിക നഗരത്തിനുണ്ടായിരിക്കേണ്ട എല്ലാ ചേരുവകളും ഒരുപോലെ സമന്വയിച്ച നഗരങ്ങളില്‍ ഒന്നായിരിക്കുന്നു കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി.
കടല്‍ ആഴമില്ലാതെ പരന്നുകിടക്കുന്നതിനാല്‍, നീന്തുന്നതിനും സൂര്യസ്നാനത്തിനും അനുയോജ്യമാണ് ഈ നഗരത്തിെൻറ കടല്‍തീരം. സഞ്ചാരികള്‍ക്ക് സന്തോഷം പകരാന്‍ സൈക്കിള്‍, കാര്‍ട്ടിങ്, കുതിര സവാരി, ബോട്ടിങ്, സിനിമ ഹാള്‍, കടലിലെ ഊഞ്ഞാല് എല്ലാം സഞ്ചാരികളുടെ മനം കവരുന്നതാണ്. കടലില്‍നിന്നും മരുഭൂമിയിലേക്ക് വെട്ടിത്തുറന്ന കൃത്രിമ തടാകവും വേറിട്ട അനുഭവമാണ്. ദുബൈ ആസ്ഥാനമായ ഇമാര്‍ പ്രോപര്‍ട്ടീസാണ് ഈ ബൃഹദ്പദ്ധതിയുടെ നിർമാതാക്കള്‍ 207 ശതകോടി റിയാല്‍ ചെലവഴിച്ചാണ് സഞ്ചാരികളുടെ മനം കവരുന്ന ഈ സ്വപ്നനഗരം പണിതിട്ടുള്ളത്.
ആദ്യഘട്ട പദ്ധതികള്‍ 2010ല്‍ പൂര്‍ത്തിയായി. നഗരത്തെ ആറു സുപ്രധാന ഘടകങ്ങളായി വിഭജിച്ചിരിക്കുന്നു. വ്യവസായ മേഖല, തുറമുഖം, പാര്‍പ്പിട സമുച്ചയം, സുഖവാസ കേന്ദ്രം, വിദ്യാഭ്യാസ മേഖല, ജില്ല വ്യവസായ കേന്ദ്രം എന്നിങ്ങനെയാണ് ആറ് മേഖലകള്‍. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.kaec.net/register/ സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.