റിയാദ്: റിയാദിലെ അൽമഅ്ദർ ഡിസ്ട്രിക്ടിലെ ഫൈസൽ രാജാവിന്റെ കൊട്ടാരം മ്യൂസിയമാക്കുന്നു. സൽമാൻ രാജാവ് അനുമതി നൽകിയതിനെ തുടർന്നാണിത്. കൊട്ടാരം മ്യൂസിയമായും വിദ്യാഭ്യാസ, സാംസ്കാരിക വിനോദ സഞ്ചാരകേന്ദ്രമായും പുനഃസ്ഥാപിക്കാനാണ് പദ്ധതി. കൊട്ടാരം പുനരുദ്ധാരണം നടത്തുന്നതിനുള്ള പദ്ധതി സൽമാൻ രാജാവിന് സമർപ്പിച്ചിരുന്നുവെന്നും പദ്ധതിക്ക് ആവശ്യമായ തുകയും ധനസഹായവും നൽകാൻ അംഗീകാരം നൽകുകയുണ്ടായെന്നും കിങ് ഫൈസൽ സെൻറർ ഫോർ റിസർച് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി അൽ ഫൈസൽ പറഞ്ഞു.
അൽഫൈസൽ യൂനിവേഴ്സിറ്റി കോളജുകളിലെ ‘മെഡിസിൻ, ഫാർമസി, സയൻസസ് വിഭാഗങ്ങളിലെ പുരുഷ-വനിത വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് പുറപ്പെടുവിച്ച പത്രപ്രസ്താവനയിലാണ് അമീർ തുർക്കി ഇക്കാര്യം സൂചിപ്പിച്ചത്. പദ്ധതിക്കാവശ്യമായ ധനസഹായവും നൽകിയതിന് സൽമാൻ രാജാവിന് നന്ദിയും അഭിനന്ദനവും അമീർ തുർക്കി അറിയിച്ചു. പ്രധാന ചരിത്രസംഭവങ്ങൾക്ക് ഈ കൊട്ടാരം സാക്ഷിയാണ്. വർഷങ്ങളായി ചില ഭാഗങ്ങൾ തകർന്നിട്ട്. അതിനാൽ അത് പുനഃസ്ഥാപിക്കുകയും ‘അൽഫൈസൽ മ്യൂസിയം’ആക്കി മാറ്റുമെന്നും അമീർ തുർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.