യാം​ബു കി​ങ് സ​ൽ​മാ​ൻ പാ​ലം റോ​യ​ൽ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ സാ​ലിം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു​വി​ലെ കി​ങ് സ​ൽ​മാ​ൻ പാ​ലം തു​റ​ന്നു

യാം​ബു: യാം​ബു -ജി​ദ്ദ കി​ങ് അ​ബ്ദു​ൽ അ​സീ​സ് ഹൈ​വേ റോ​ഡി​നെ യാം​ബു എ​ക്‌​സ്‌​പ്ര​സ്‌ വേ​യാ​യ ‘ഈ​സ്റ്റേ​ൺ ട്രാ​ൻ​സ്‌​ഫോ​മു’​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കി​ങ് സ​ൽ​മാ​ൻ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു. എ​ട്ടു​ കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം ക​ഴി​ഞ്ഞ ദി​വ​സം ജു​ബൈ​ൽ ആ​ൻ​ഡ്​ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ സാ​ലിം ആ​ണ് ഉ​ദ്‌​ഘാ​ട​നം ചെ​യ്​​ത​ത്.

റോ​യ​ൽ ക​മീ​ഷ​നി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ളും പ്ര​ധാ​ന വ്യ​ക്തി​ത്വ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​തി​ദി​നം 2600ല​ധി​കം ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​നും പു​തി​യ പാ​ലം സ​ഹാ​യി​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു.

മ​നോ​ഹ​ര​മാ​യ രൂ​പ​ക​ൽ​പ​ന​യോ​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ പാ​ലം സ​മ​ഗ്ര​മാ​യ സു​സ്ഥി​ര വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള റോ​യ​ൽ ക​മീ​ഷ​​ന്‍റെ കു​തി​പ്പി​ന്​ സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - King Salman Bridge at Yambu opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.