ജിദ്ദ: സൗദിയും ചൈനയും തമ്മിൽ സമഗ്ര തന്ത്രപര പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമാണ് കരാറിൽ ഒപ്പിട്ടത്. വ്യാഴാഴ്ച വൈകീട്ട് റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയ ചൈനീസ് പ്രസിഡൻറും സംഘവുമെത്തിയത്.
ചൈനീസ് പ്രസിഡൻറിനേയും സംഘത്തേയും സൽമാൻ രാജാവ് സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ സന്നിഹിതനായിരുനു. കൂടിക്കാഴ്ചയിൽ സൗദിയും ചൈനയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സേവിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുരാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു. മന്ത്രിസഭ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.