പുണ്യനഗരിയിൽ സൽമാൻ രാജാവിന്‍റെ വക 400 ലക്ഷം ജ്യൂസും വെള്ളവും

മക്ക: അറഫയിൽ ഹാജിമാർക്ക് സൽമാൻ രാജാവിന്‍റെയും വിവിധ സന്നദ്ധ സംഘടനകളുടെയും വക വിഭവങ്ങൾ നൽകും. ഹജ്ജ് ദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള അവശ്യ സാധനങ്ങളും ഭക്ഷണവും വെള്ളവുമാണ് വിതരണത്തിനുള്ളത്. ദൈവത്തിന്‍റെ അതിഥികളായാണ് ഹാജിമാർ പരിഗണിക്കപ്പെടുന്നത്. അവരെ കാത്ത് അറഫയിലും പരിസരത്തും സമ്മാനങ്ങളുമായി കണ്ടെയിനറുകൾ നേരത്തെ എത്തി.  

400 ലക്ഷം ജ്യൂസും വെള്ളവുമാണ് ഹജ്ജ് നഗരയില്‍ രാജാവിന്‍റെതായി വിതരണം ചെയ്യുക. വിവിധ സന്നദ്ധ സംഘടനകളും സമ്മാനപ്പൊതികളുമായി അറഫയിൽ ഹാജിമാരെ കാത്തിരിക്കും. കുടകള്‍, പാദരക്ഷകള്‍, ഖുര്‍ആന്‍, തസ്ബീഹ് മാലകള്‍ എന്നിങ്ങനെ നീളുന്നു സമ്മാനപ്പട്ടിക. ഇതിന് പുറമെ മധുരവും ഭക്ഷണപ്പൊതികളും വിവിധ സ്ഥാപനങ്ങൾ നൽകും. സൗദിയിലെ പ്രമുഖ കമ്പനികളായ അല്‍ മറാഇ, സാഫി, സൗദി മിൽക്, ഹന്നാ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. 

സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനമാണ് ഹദിയത്തുല്‍ ഹുജ്ജാജ്. ഇതുവഴി സാധാരണക്കാര്‍ക്കും ഹാജിമാര്‍ക്ക് സമ്മാനം  നല്‍കാന്‍ അവസരമുണ്ട്.
 

Tags:    
News Summary - King Salman Donate 400 Lakhs Juice and Water Bottles in Makkah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.