ജിദ്ദ: അൾജീരിയയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന് ക്ഷണം. നവംബറിൽ നടക്കാൻ പോകുന്ന ഉച്ചകോടിയിലേക്ക് അൾജീരിയൻ പ്രസിഡൻറ് അബ്ദുൽ മജീദ് തെബുൺ ആണ് ക്ഷണക്കത്ത് അയച്ചത്.
റിയാദിൽ വിദേശകാര്യ മന്ത്രാലയത്തിലെ സ്വീകരണത്തിനിടയിൽ സൽമാൻ രാജാവിനുവേണ്ടി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ അൾജീരിയൻ നീതിന്യായ മന്ത്രിയും പ്രസിഡൻറിന്റെ പ്രത്യേക ദൂതനുമായ അബ്ദുൽ റഷീദ് അൽത്വിബിയിൽനിന്ന് ക്ഷണക്കത്ത് ഏറ്റുവാങ്ങി. വിദേശകാര്യ സഹമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ജനറൽ അംബാസഡർ ഖാലിദ് ബിൻ മുസാഇദ് അൽഅൻഖരി, പ്രോട്ടോകോൾ ആക്ടിങ് അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ-സമാരി എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.