ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെത്തി. റിയാദിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിലെത്തിയ രാജാവിനെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ സ്വീകരിച്ചു. നിരവധി അമീറുമാർ, ഉപദേഷ്ടാക്കൾ, സെക്രട്ടറിമാർ തുടങ്ങിയവർ രാജാവിനെ അനുഗമിച്ചിരുന്നു.
റിയാദിൽനിന്ന് യാത്രയയക്കാൻ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു. ഓരോ വർഷവും റമദാനിൽ സൽമാൻ രാജാവ് ജിദ്ദയിലെത്തുകയും റമദാന്‍റെ അവസാന പത്തിൽ മക്കയിലേക്ക് പോകുകയും ചെയ്യുന്നത് പതിവാണ്. ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുത്ത ശേഷമേ മടങ്ങൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.