സൽമാൻ രാജാവ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ സ്വീകരിച്ചപ്പോൾ

ബഹ്റൈൻ രാജാവിനെ സൽമാൻ രാജാവ് സ്വീകരിച്ചു

റിയാദ്: ഹ്രസ്വസന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ സൗദി ഭരണാധികാരി സൽമാൻ രാജാവ് സ്വീകരിച്ചു. റിയാദിലെ കൊട്ടാരത്തിലാണ് രാജാവ് ബഹ്റൈൻ രാജാവിനെയും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തെയും വരവേറ്റത്.

സൽമാൻ രാജാവിനെ കാണാനായതിൽ ബഹ്റൈൻ രാജാവ് സന്തോഷം പ്രകടിപ്പിച്ചു. ഗവർണർ, മന്ത്രിമാർ, അംബാസഡർമാർ, ഭരണതലത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - King Salman received the King of Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.